സെ​​മി ചി​​ത്രം നാ​​ളെ; ഇ​​ന്ത്യ x ഇം​​ഗ്ല​ണ്ട് ?
പ ന്ത്രണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രിക്കറ്റ് സെ​​മി ചി​​ത്രം നാ​​ളെ വ്യ​​ക്ത​​മാ​​കും. നാ​​ളെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ശ്രീ​​ല​​ങ്ക​​യെ നേ​​രി​​ടു​​ന്പോ​​ൾ ര​​ണ്ടാം മ​​ത്സ​​രം ഓ​​സ്ട്രേ​​ലി​​യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ്. നാ​​ള​​ത്തെ മ​​ത്സ​​ര​​ങ്ങ​​ളോ​​ടെ ലീ​​ഗ് റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ൾ അ​​വ​​സാ​​നി​​ക്കും. സെ​​മി ഫൈ​​ന​​ൽ ചി​​ത്രം വ്യ​​ക്ത​​മാ​​കു​​ക​​യും ചെ​​യ്യും.

ഓ​​സ്ട്രേ​​ലി​​യ നാ​​ളെ ജ​​യി​​ച്ചാ​​ൽ സെ​​മി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ട് ആ​​യി​​രി​​ക്കും. കാ​​ര​​ണം, ഓ​​സ്ട്രേ​​ലി​​യ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​മെ​​ന്ന​​തു​​ത​​ന്നെ. പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ നാ​​ലാ​​മ​​നു​​മാ​​യാ​​ണ് ഒ​​രു സെ​​മി. മ​​റ്റൊ​​രു സെ​​മി ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​ർ ത​​മ്മി​​ലും. ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഇം​ഗ്ല​ണ്ട് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ മൂ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

നാ​​ളെ ഓ​​സ്ട്രേ​​ലി​​യ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും ഇ​​ന്ത്യ ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഇ​​ന്ത്യ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തും. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് ആ​​യി​​രി​​ക്കും ഇ​​ന്ത്യ​​യു​​ടെ സെ​​മി എ​​തി​​രാ​​ളി, ഇം​ഗ്ല​ണ്ടും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ലാ​​കും മ​​റ്റൊ​​രു സെ​​മി. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ച്ചാ​​ൽ നാ​​ളെ ഓ​​സ്ട്രേ​​ലി​​യ​ ജ​​യി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. അ​​പ്പോ​​ൾ ഇ​​ന്ത്യ x ഇം​ഗ്ല​ണ്ട് സെ​​മി​​ക്കാ​​കും ക്രി​​ക്ക​​റ്റ് ലോ​​കം സാ​​ക്ഷ്യം​​വ​​ഹി​​ക്കു​​ക.