ടോ​സ് ഭീ​ഷ​ണി മ​റി​ക​ട​ന്നു പാ​ക്കി​സ്ഥാ​ൻ; ഇ​നി വേ​ണ്ട​ത് യ​മ​ണ്ട​ൻ വി​ജ​യം
ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നു ബാ​റ്റിം​ഗ്. ടോ​സ് ന​ഷ്ട​പ്പെ​ട്ടാ​ൽ ലോ​ക​ക​പ്പി​നു പു​റ​ത്തെ​ന്ന നി​ല​യി​ൽ ഗ്രൗ​ണ്ടി​ലെ​ത്തി​യ പാ​ക് നാ​യ​ക​ൻ സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളി​ൽ മാ​റ്റ​ങ്ങ​ളി​ല്ല. സെ​മി​യി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നു വെ​റു​തേ ജ​യി​ച്ചാ​ൽ പോ​ര, ഒ​രു വ​ന്പ​ൻ ജ​യം​ത​ന്നെ വേ​ണം എ​ന്ന​താ​ണ് അ​വ​സ്ഥ.

എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് ജ​യ​വും മൂ​ന്ന് തോ​ൽ​വി​യു​മു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ നെ​റ്റ് റ​ണ്‍​റേ​റ്റ് -0.792 ആ​ണ്. ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ന്യൂ​സി​ല​ൻ​ഡി​ന്‍റെ നെ​റ്റ് റ​ണ്‍​റേ​റ്റ് +0.175ഉം. ​ഈ വ്യ​ത്യാ​സ​മാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ സാ​ധ്യ​ത​ക​ൾ​ക്ക് തു​ര​ങ്കം വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ്യ​ത്യാ​സം മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ൻ 310-ൽ ​അ​ധി​കം റ​ണ്‍​സി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്ന് കീ​ഴ​ട​ക്ക​ണം. ബം​ഗ്ലാ​ദേ​ശി​ന്‍റെ നി​ല​വി​ലെ ഫോം ​അ​നു​സ​രി​ച്ച് അ​ത് അ​സാ​ധ്യ​മാ​ണ്.

നെ​റ്റ് റ​ണ്‍​റേ​റ്റ് പാ​ക്കി​സ്ഥാ​നു മു​ന്നി​ലേ​ക്കു വ​ച്ചി​രി​ക്കു​ന്ന​ത് അ​സം​ഭ​വ്യ​മാ​യ ല​ക്ഷ്യം. ടോ​സ് ബം​ഗ്ലാ​ദേ​ശി​ന് ല​ഭി​ക്കു​ക​യും അ​വ​ർ ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്താ​ൽ പാ​ക്കി​സ്ഥാ​ൻ ലോ​ക​ക​പ്പ് സെ​മി കാ​ണാ​തെ പു​റ​ത്താ​കും എ​ന്ന അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. അ​താ​യ​ത് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​ന്ത് എ​റി​യു​ന്ന​തി​നു മു​ന്പു​ത​ന്നെ പാ​ക്കി​സ്ഥാ​ന്‍റെ സാ​ധ്യ​ത​ക​ൾ അ​സ്ത​മി​ക്കും.

പാ​ക്കി​സ്ഥാ​ൻ ആ​ദ്യം ബാ​റ്റ് ചെ​യ്ത് 350 റ​ണ്‍​സ് നേ​ടി​യാ​ൽ 311 റ​ണ്‍​സി​ന്‍റെ ജ​യം നേ​ട​ണം. അ​താ​യ​ത് ബം​ഗ്ലാ​ദേ​ശി​നെ 39 റ​ണ്‍​സി​നു പു​റ​ത്താ​ക്ക​ണം! ഇ​നി പാ​ക്കി​സ്ഥാ​ൻ 400 റ​ണ്‍​സ് നേ​ടി​യെ​ന്നി​രി​ക്ക​ട്ടെ, അ​പ്പോ​ൾ അ​വ​ർ ബം​ഗ്ലാ​ദേ​ശി​നെ 84 റ​ണ്‍​സി​നു പു​റ​ത്താ​ക്കി 316 റ​ണ്‍​സ് ജ​യം സ്വ​ന്ത​മാ​ക്ക​ണം! ഇ​നി പാ​ക്കി​സ്ഥാ​ൻ 308 റ​ണ്‍​സ് ആ​ണ് എ​ടു​ക്കു​ന്ന​തെ​ങ്കി​ൽ ബം​ഗ്ലാ​ദേ​ശി​നെ പൂ​ജ്യ​ത്തി​ന് ഓ​ൾ ഒൗ​ട്ടാ​ക്ക​ണം!