ജയിച്ചിട്ടും ജയിക്കാതെ പാക്കിസ്ഥാൻ; തോറ്റിട്ടും തോൽപ്പിച്ച് ബംഗ്ലാദേശ്
ല​ണ്ട​ൻ: ജ​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍റെ സെ​മി പ്ര​വേ​ശ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബം​ഗ്ലാ​ദേ​ശ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് പാ​ക്കി​സ്ഥാ​നോ​ട് 94 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 316 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 44.1 ഓ​വ​റി​ൽ 221 റ​ൺ​സി​നു പു​റ​ത്താ​യി. ഇ​തോ​ടെ ജ​യി​ച്ചെ​ങ്കി​ലും റ​ൺ​നി​ര​ക്കി​ൽ ന്യൂ​സി​ല​ൻ​ഡി​നെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കാ​തെ പാ​ക്കി​സ്ഥാ​ൻ ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്താ​കു​ക​യും ചെ​യ്തു.

ഷ​ഹ​സീ​ൻ ഷാ ​അ​ഫ്രീ​ദി​യു​ടെ തീ​പാ​റു​ന്ന പ​ന്തു​ക​ളാ​ണ് ജ​യി​ച്ചു​മ​ട​ങ്ങാ​മെ​ന്ന ബം​ഗ്ലാ​ദേ​ശി​ന്‍റെ മോ​ഹ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യ​ത്. ഷ​ഹ​സീ​ൻ ആ​റു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഷാ​ക്കീ​ബ് അ​ൽ ഹ​സ​നു​മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. ലി​ന്‍റ​ൺ ദാ​സും (32) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. മ​റ്റാ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല.

ടോ​സ് ഭാ​ഗ്യം തു​ണ​ച്ച് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ൻ ഇ​മാം ഉ​ൾ​ഹ​ഖ് (100), ബാ​ബ​ർ അ​സം (96), ഇ​മാ​ദ് വാ​സിം (46) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ൽ മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി. എ​ന്നാ​ൽ സെ​മി പ്ര​വേ​ശ​ത്തി​നു സാ​ധ്യ​മാ​കു​ന്ന യ​മ​ണ്ട​ൻ റ​ൺ​മ​ല തീ​ർ​ക്കാ​ൻ പാ​ക് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് സാ​ധി​ച്ചി​ല്ല.

ഓ​പ്പ​ണ​ർ ഫ​ഖ​ർ സ​മാ​ൻ (13) തു​ട​ക്ക​ത്തി​ലെ പു​റ​ത്താ​യ​ത് തി​രി​ച്ച​ടി​യാ​യി. എ​ന്നാ​ൽ ഇ​മാം ഉ​ൾ​ഹ​ഖും ബാ​ബ​ർ അ​സ​മും ചേ​ർ​ന്ന് അ​ത്യാ​വേ​ശം കാ​ട്ടാ​തെ സ്കോ​ർ​ബോ​ർ​ഡ് ച​ലി​പ്പി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 157 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ഞ്ചു​റി​യു​ടെ വ​ക്ക​ത്ത് ബാ​ബ​ർ മ​ട​ങ്ങി​യ​ത് വീ​ണ്ടും പാ​ക് മോ​ഹ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​മാ​മും മു​ഹ​മ്മ​ദ് ഹാ​ഫീ​സും (27) ചേ​ർ​ന്ന് 66 റ​ൺ​സ് ക​ണ്ടെ​ത്തി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​മാ​ദ് വാ​സി​മി​ന്‍റെ പ്ര​ക​ട​ന​മാ​ണ് സ്കോ​ർ 300 ക​ട​ത്തി​യ​ത്.

പാ​ക് നി​ര​യി​ൽ നാ​ല് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. മു​സ്ത​ഫി​സു​ർ റ​ഹ്മാ​ൻ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. മു​ഹ​മ്മ​ദ് സെ​യ്ഫു​ദ്ദീ​ൻ മൂ​ന്നും മെ​ഹ്ദി ഹ​സ​ൻ ഒ​രു വി​ക്ക​റ്റും നേ​ടി.