സച്ചിനെ മറികടന്ന ഇക്രം അലി ഖിൽ
ലണ്ടൻ: ഏകദിന ലോകകപ്പിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന പതിനെട്ടുകാരൻ എന്ന റിക്കാർഡ് അഫ്ഗാനിസ്ഥാന്റെ ഇക്രം അലി ഖില്ലിന്.
ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ 27 വർഷം പഴക്കമുള്ള റിക്കാർഡാണ് ഇക്രം മറികടന്നത്. വിൻഡീസിനെതിരേ 92 പന്തിൽ 86 റണ്‍സ് ഇക്രം നേടി. 1992ലെ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ സച്ചിൻ നേടിയ 84 റണ്‍സ് ഇതോടെ പഴങ്കഥയായി.