കോ​​ഹ്‌ലി​​ക്കൊ​​പ്പം ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച് ഹാ​​രി കെ​​യ്ൻ
ലീ​ഡ്സ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഇം​ഗ്ല​ണ്ടി​ൽ എ​ത്തി​യാ​ൽ കോ​ഹ്‌‌​ലി ക്ല​ബ്ബു​ക​ളി​ലും താ​ര​ങ്ങ​ളു​മാ​യും സ​ന്ദ​ർ​ശ​നം ന​ട​ത്താ​റു​ണ്ട്. അ​തു​പോ​ലൊ​രു കൂ​ടി​ക്കാ​ഴ്ച ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു.

ഇം​ഗ്ല​ണ്ടി​ന്‍റെ സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ഹാ​രി കെ​യ്നു​മാ​യി ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. കോ​ഹ്‌​ലി​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ച്ച​ശേ​ഷ​മാ​ണ് കെ​യ്ൻ പി​രി​ഞ്ഞ​ത്. പി​രി​യു​ന്പോ​ൾ ഇ​ന്ത്യ​ക്ക് ലോ​ക​ക​പ്പി​ൽ എ​ല്ലാ ഭാ​വു​ക​ങ്ങ​ളും കെ​യ്ൻ നേ​ർ​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ ക​ളി​ച്ചാ​ൽ അ​പ്പോ​ൾ ബെ​സ്റ്റ് വി​ഷ​സ് ഇ​ല്ലെ​ന്ന ത​മാ​ശ​യും കെ​യ്ൻ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു.