ഓ​സീ​സി​നു തി​രി​ച്ച​ടി
മാ​ഞ്ച​സ്റ്റ​ർ: അ​വ​സാ​ന ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഓ​സ്ട്രേ​ലി​യ പ​രി​ക്കി​ന്‍റെ വേ​ദ​ന​യി​ലാ​ണ്. പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഷോ​ണ്‍ മാ​ർ​ഷ് ലോ​ക​ക​പ്പ് ടീ​മി​ൽ നി​ന്ന് പു​റ​ത്താ​യ​തും ഓ​ൾ റൗ​ണ്ട​ർ ഗ്ലെ​ൻ മാ​ക്സ്‌​വെ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്ന​തു​മാ​ണ് ടീ​മി​ന് ത​ല​വേ​ദ​ന​യാ​യ​ത്. നെ​റ്റ്സി​ൽ ബാ​റ്റിം​ഗി​നി​ടെ പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ പ​ന്ത് കൊ​ണ്ട് ഷോ​ണ്‍ മാ​ർ​ഷി​ന്‍റെ വ​ല​ത് കൈ​ത്ത​ണ്ട​യി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സ്കാ​നിം​ഗി​ൽ താ​ര​ത്തി​ന്‍റെ കൈ​ത്ത​ണ്ട​യി​ലെ എ​ല്ലി​നു പൊ​ട്ട​ലു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ടീ​മി​ൽ നി​ന്ന് പു​റ​ത്താ​യി. പ​ക​ര​ക്കാ​ര​നാ​യി പീ​റ്റ​ർ ഹാ​ൻ​സ്കോ​ന്പി​നെ ഓ​സ്ട്രേ​ലി​യ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ പ​ന്ത് കൊ​ണ്ടാ​ണ് മാ​ക്സ്‌​വെ​ലി​നു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ മാ​ക്സ്‌​വെ​ൽ ക​ളി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ഡേ​വി​ഡ് വാ​ർ​ണ​റും സ്റ്റീ​വ് സ്മി​ത്തും ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നി​റ​ങ്ങാ​നൊ​രു​ങ്ങു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ലാ​യ ഇ​രു​വ​രും സ​സ്പെ​ൻ​ഷ​ൻ നേ​രി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ലോ​ക​ക​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് ഇ​രു​വ​രും ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ​ത്.