ലീഡ്സിൽ മഴ സാധ്യത 11 ശതമാനം
ലണ്ടൻ: ഇന്ത്യ x ശ്രീലങ്ക പോരാട്ടം നടക്കുന്ന ലീഡ്സിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. 70 ശതമാനം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാൽ, ഉച്ചവരെ മഴയ്ക്കുള്ള സാധ്യത 11 ശതമാനം മാത്രമാണ്. അന്തരീഷ ഉൗഷ്മാവ് 18 മുതൽ 20വരെ ആിരിക്കും.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ തള്ളവിരലിന് പരിക്കേറ്റ ഇന്ത്യൻ സീനിയർ താരം എം.എസ്. ധോണി ശ്രീലങ്കയ്ക്കെതിരേ ഇന്നു നടക്കുന്ന മത്സരത്തിൽ കളിക്കുമെന്ന് ടീം വൃത്തങ്ങൾ. പരിക്കിനെത്തുടർന്ന് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ധോണി കളിച്ചേക്കില്ലെന്ന് സൂചനയുണ്ടായിരുന്നു.