എ​തി​രാ​ളി ആ​ര് ‍?
ല​ണ്ട​ൻ: പ​ന്ത്ര​ണ്ടാം ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം ആ​രൊ​ക്കെ ത​മ്മി​ൽ ന​ട​ക്കു​മെ​ന്ന് ഇ​ന്ന​റി​യാം. 1992നു​ശേ​ഷം റൗ​ണ്ട് റോ​ബി​ൻ രീ​തി​യി​ൽ ന​ട​ത്തി​യ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ത്തെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ, ശ്രീ​ല​ങ്ക​യെ നേ​രി​ടും. ഓ​സ്ട്രേ​ലി​യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലാ​ണ് ര​ണ്ടാ​മ​ത്തെ മ​ത്സ​രം.

സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി ആ​രാ​യി​രി​ക്കു​മെ​ന്ന​തി​നാ​ണ് ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്. പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഓ​സ്ട്രേ​ലി​യ, ഇ​ന്ത്യ, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ് എ​ന്നി​വ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ൾ​കൂ​ടി ക​ഴി​ഞ്ഞാ​ലേ സെ​മി ഫൈ​ന​ലി​ൽ ആ​രൊ​ക്കെ ത​മ്മി​ൽ ഏ​റ്റു​മു​ട്ടും എ​ന്നു വ്യ​ക്ത​മാ​കൂ.

ഇ​ന്ത്യ x ഇം​ഗ്ല​ണ്ട്/​ന്യൂ​സി​ല​ൻ​ഡ് ?

ഇ​ന്ത്യ ഇ​ന്ന് ശ്രീ​ല​ങ്ക​യെ കീ​ഴ​ട​ക്കു​ക​യും ഓ​സ്ട്രേ​ലി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്താ​ൽ സെ​മി​യി​ൽ വി​രാ​ട് കോ​ഹ്‌​ലി​യും സം​ഘ​വും ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. കാ​ര​ണം, അ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തും. നി​ല​വി​ൽ എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക് 13ഉം ​ഓ​സ്ട്രേ​ലി​യ​യ്ക്ക് 14ഉം ​പോ​യി​ന്‍റാ​ണു​ള്ള​ത്. ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ ഇം​ഗ്ല​ണ്ടും (12 പോ​യി​ന്‍റ്) ന്യൂ​സി​ല​ൻ​ഡും (11 പോ​യി​ന്‍റ്) മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന ടീം ​നാ​ലാം സ്ഥാ​ന​ക്കാ​രു​മാ​യാ​ണ് ആ​ദ്യ സെ​മി ഫൈ​ന​ൽ. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​ണ് ര​ണ്ടാം സെ​മി​യി​ൽ ഏ​റ്റു​മു​ട്ടു​ക. ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ചാ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ലും ഇ​ന്ത്യ ഇ​ന്നു തോ​റ്റാ​ലും ഇം​ഗ്ല​ണ്ടാ​കും സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

ആ​ദ്യ സെ​മി ചൊ​വ്വാ​ഴ്ച

ലോ​ക​ക​പ്പി​ൽ നാ​ളെ മു​ത​ൽ ഇ​ട​വേ​ള. ആ​ദ്യ സെ​മി പോ​രാ​ട്ടം ചൊ​വ്വാ​ഴ്ച ന​ട​ക്കും. മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ൾ​ഡ് ട്രാ​ഫോ​ഡ് മൈ​താ​ന​ത്താ​ണ് ആ​ദ്യ സെ​മി ഫൈ​ന​ൽ അ​ര​ങ്ങേ​റു​ക. വ്യാ​ഴാ​ഴ്ച​യാ​ണ് ര​ണ്ടാം സെ​മി ഫൈ​ന​ൽ. ബി​ർ​മി​ങാ​മി​ലെ എ​ഗ്ബാ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ലീ​ഗ് റൗ​ണ്ടി​ൽ ഇ​ന്ത്യ​യെ ഇം​ഗ്ല​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് എ​ഗ്ബാ​സ്റ്റ​ണി​ൽ​വ​ച്ചാ​യി​രു​ന്നു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇം​ഗ്ല​ണ്ടി​ന്‍റെ മ​ത്സ​രം എ​ഗ്ബാ​സ്റ്റ​ണി​ലാ​ണ്, എ​തി​രാ​ളി ആ​രാ​യി​രി​ക്കും എ​ന്നു മാ​ത്ര​മാ​ണ് അ​റി​യേ​ണ്ട​ത്.