ഗ്രൂപ്പ് ചാന്പ്യൻമാരാകാൻ ഇന്ത്യ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ലീഡ്സ്: ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അവസാന ഒന്നാം റൗണ്ട് പോരാട്ടം. മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യ ശ്രീലങ്കയോട് ജയിച്ച് ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ തോൽക്കുക കൂടി ചെയ്താൽ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാന്പ്യൻമാരാകാം. ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ നേരത്തെ തന്നെ സെമി ബർത്ത് ഉറപ്പാക്കിയിരുന്നു.

രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ അവസാന ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങിയത്. മുഹമ്മദ് ഷമിയും യുസ് വേന്ദ്ര ചഹലും ടീമിലില്ല. പകരം രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ടീമിലെത്തി. ഈ ലോകകപ്പിൽ ആദ്യമായാണ് ജഡേജയ്ക്ക് അന്തിമ ഇലവനിൽ സ്ഥാനം ലഭിക്കുന്നത്. ശ്രീലങ്ക കഴിഞ്ഞ മത്സരം കളിച്ച ടീമിനെ തന്നെ നിലനിർത്തി.