ജസ്പ്രീത് ബുംറയ്ക്ക് 100 വിക്കറ്റ്
ലീഡ്സ്: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഏകദിന ക്രിക്കറ്റിൽ നൂറു വിക്കറ്റ്. ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ബുംറ നേട്ടത്തിലെത്തിയത്. ലങ്കൻ ഓപ്പണറും ക്യാപ്റ്റനുമായ ദിമുത് കരുണരത്നെയാണ് ബുംറയുടെ നൂറാം ഇരയായത്.

57 മത്സരത്തിൽ നിന്ന് 21.78 ശരാശരയിലാണ് ബുംറ 100 വിക്കറ്റുകൾ പിഴുതത്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ബുംറയുടെ മികച്ച പ്രകടനം 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ്.

ടെസ്റ്റിൽ 10 മത്സരങ്ങളിൽ നിന്ന് 49 വിക്കറ്റും ട്വന്‍റി-20യിൽ 42 മത്സരങ്ങളിൽ നിന്ന് 51 വിക്കറ്റും ഈ വലംകൈയൻ പേസർ നേടിയിട്ടുണ്ട്.