ധോ​ണി - ജ​ഡേ​ജ സ​ഖ്യ​ത്തി​നു റി​ക്കാ​ർ​ഡ്
ലണ്ടൻ: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും അ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ബൗ​ള​ർ-​വി​ക്ക​റ്റ് കീ​പ്പ​ർ കോ​ന്പി​നേ​ഷ​ൻ റി​ക്കാ​ർ​ഡ് ഇ​നി ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കും എം.​എ​സ്. ധോ​ണി​ക്കും. ശ്രീ​ല​ങ്ക​യു​ടെ കു​ശാ​ൽ മെ​ൻ​ഡി​സി​നെ ജ​ഡേ​ജ​യു​ടെ പ​ന്തി​ൽ ധോ​ണി സ്റ്റം​പ് ഒൗ​ട്ട് ആ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഇ​വ​രു​ടെ സ​ഖ്യം 29 വി​ക്ക​റ്റ് നേ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. 28 വി​ക്ക​റ്റ് വീ​ഴ്ത്തി​യ വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് - ന​യ​ൻ മോം​ഗി​യ കോ​ന്പി​നേ​ഷ​ന്‍റെ റി​ക്കാ​ർ​ഡ് ഇ​തോ​ടെ പി​ന്ത​ള്ള​പ്പെ​ട്ടു. ജ​ഡേ​ജ-​ധോ​ണി കോ​ന്പി​നേ​ഷ​ൻ നേ​ടി​യ 29 വി​ക്ക​റ്റു​ക​ളി​ൽ 19 എ​ണ്ണം സ്റ്റം​പ് ഒൗ​ട്ടും 10 എ​ണ്ണം ക്യാ​ച്ചു​മാ​ണ്.

ഈ ​ലോ​ക​ക​പ്പി​ൽ ജ​ഡേ​ജ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് വി​രാ​ട് കോ​ഹ്‌​ലി ഇ​റ​ങ്ങി​യ​ത്. മു​ഹ​മ്മ​ദ് ഷാ​മി​ക്കു പ​ക​രം ജ​ഡേ​ജ​യെ​യും യു​സ് വേ​ന്ദ്ര‌​ചാ​ഹ​ലി​നു പ​ക​രം കു​ൽ​ദീ​പ് യാ​ദ​വി​നെ​യും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
ഇ​ന്ന​ലെ ല​ങ്ക​യു​ടെ ആ​ദ്യ നാ​ല് വി​ക്ക​റ്റ് വീ​ണ​തി​ലും ധോ​ണി​യു​ടെ പ​ങ്കു​ണ്ടാ​യി​രു​ന്നു.