ച​രി​ത്ര​മെ​ഴു​തി രോ​ഹി​ത്; ഒ​രു ലോ​ക​ക​പ്പി​ൽ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ​താ​രം
ലീ​ഡ്സ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ ച​രി​ത്രം കു​റി​ച്ചു. ഒ​രു ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ൽ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ​താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഇ​ന്ത്യ​ൻ ഉ​പ​നാ​യ​ക​ൻ ഇ​ന്ന​ലെ സ്വ​ന്ത​മാ​ക്കി. ഇം​ഗ്ലീ​ഷ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ 103 റ​ൺ​സ് നേ​ടി​യ​തോ​ടെ​യാ​ണ് രോ​ഹി​ത് ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​രു ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ൽ 600 ല​ധി​കം റ​ൺ​സ് നേ​ടു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മാ​ണ് രോ​ഹി​ത്. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ മാ​ത്ര​മാ​ണ് മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക​ത്തി​ൽ ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ താ​ര​വും.

ദ​ക്ഷി​ണാ​ഫ്രി​ക്ക, പാ​ക്കി​സ്ഥാ​ൻ, ഇം​ഗ്ല​ണ്ട്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ഈ ​ലോ​ക​ക​പ്പി​ൽ രോ​ഹി​ത്തി​ന്‍റെ സെ​ഞ്ചു​റി​ക​ൾ. ഇ​ന്ന​ല​ത്തെ സെ​ഞ്ചു​റി തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തേ​താ​ണ്. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി നേ​ടു​ന്ന റി​ക്കാ​ർ​ഡി​ൽ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​നൊ​പ്പ​വും രോ​ഹി​ത് എ​ത്തി. ഇ​രു​വ​ർ​ക്കും ആ​റ് സെ​ഞ്ചു​റി വീ​ത​മാ​ണു​ള്ള​ത്.