ന്യൂ​സി​ല​ൻ​ഡി​നു ബാ​റ്റിം​ഗ്; ഷ​മി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല, ച​ഹ​ൽ ടീ​മി​ൽ
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ആ​ദ്യ സെ​മി​യി​ൽ ഇ​ന്ത്യ​ക്കെ​തി​രേ ന്യൂ​സി​ല​ൻ​ഡ് ആ​ദ്യം ബാ​റ്റു ചെ​യ്യും. ടോ​സ് നേ​ടി​യ കി​വീ​സ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ണ്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു മാ​റ്റ​വു​മാ​യാ​ണ് ന്യൂ​സി​ല​ൻ​ഡ് ഇ​റ​ങ്ങു​ന്ന​ത്. ടിം ​സൗ​ത്തി​ക്കു പ​ക​രം പേ​സ് ബൗ​ള​ർ ലോ​ക്കി ഫെ​ർ​ഗൂ​സ​ണ്‍ കി​വീ​സ് നി​ര​യി​ൽ തി​രി​ച്ചെ​ത്തി. ഇ​ന്ത്യ​ൻ നി​ര​യി​ലും ഒ​രു മാ​റ്റ​മു​ണ്ട്. കു​ൽ​ദീ​പ് യാ​ദ​വി​നു പ​ക​രം യു​സ്വേ​ന്ദ്ര ച​ഹ​ൽ ടീ​മി​ലെ​ത്തി.

ടൂ​ർ​ണ​മെ​ന്‍റി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14 വി​ക്ക​റ്റ് നേ​ടി​യ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യെ ഇ​ന്ത്യ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. പ​ക​രം ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ നി​ല​നി​ർ​ത്താ​ൻ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.