മാഞ്ചസ്റ്ററിൽ മഴ കളിക്കുന്നു; ആദ്യ സെമി തടസപ്പെട്ടു
മാഞ്ചസ്റ്റർ: ലോകപ്പിലെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ സെമി മഴമൂലം തടസപ്പെട്ടു. ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്ത് നിൽക്കുന്നതിനിടെയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ അംപയർമാർ താത്കാലികമായി കളി നിർത്തി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇനി ന്യൂസിലൻഡ് ബാറ്റ് ചെയ്തില്ലെങ്കിൽ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം 46 ഓവറിൽ 237 ആകും. മത്സരം 20 ഓവറായി ചുരുക്കപ്പെട്ടാൽ ഇന്ത്യയ്ക്ക് ജയിക്കാൻ 148 റൺസ് വേണ്ടി വരും.