മാ​ഞ്ച​സ്റ്റ​റി​ൽ മ​ഴയോടു മഴ: ഇ​നി...?
മാ​ഞ്ച​സ്റ്റ​ര്‍: ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ മ​ഴ പെ​യ്തോ​ടെ മ​ത്സ​രം റി​സ​ർ​വ് ദി​ന​ത്തി​ലേ​ക്ക് മാ​റ്റു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു നോ​ക്കു​ന്ന​ത്. ഇ​ന്ന് മ​ഴ പെ​യ്ത ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​ര്‍ കാ​ത്തി​രു​ന്ന ശേ​ഷം മ​ത്സ​രം വീ​ണ്ടും പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ 20 ഓ​വ​ർ മ​ത്സ​ര​മാ​ക്കി വ​രെ ചു​രു​ക്കി​യേ​ക്കാം.

പ​ക്ഷേ, എ​ന്നി​ട്ടും മ​ഴ മാ​റി​യി​ല്ലെ​ങ്കി​ല്‍ റി​സ​ര്‍​വ് ദി​ന​ത്തി​ലേ​ക്ക് ക​ളി മാ​റ്റും. ബു​ധ​നാ​ഴ്ച്ച​യാ​ണ് റി​സ​ർ​വ് ദി​നം. അ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ത്സ​രം നി​ർ​ത്തി​യി​ട​ത്തു നി​ന്ന് പു​ന​രാ​രം​ഭി​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ബു​ധ​നാ​ഴ്ച്ച 3.5 ഓ​വ​ര്‍ കൂ​ടി ന്യൂ​സീ​ല​ന്‍​ഡ് ക​ളി​ക്കും. പി​ന്നീ​ട് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സ് ആ​രം​ഭി​ക്കും.

റി​സ​ര്‍​വ് ദി​ന​ത്തി​ലും മ​ഴ പെ​യ്താ​ല്‍ കാ​ര്യ​ങ്ങ​ള്‍ ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​കും. അ​ങ്ങ​നെ​യെ​ങ്കി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ പോ​യി​ന്‍റ് നി​ല നോ​ക്കി​യാ​കും ഫൈ​ന​ലി​ലെ​ത്തു​ന്ന ടീ​മി​നെ തീ​രു​മാ​നി​ക്കു​ക. അ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തും.

ഇ​നി ഫൈ​ന​ലി​ലും ഫൈ​ന​ലി​ന്‍റെ റി​സ​ര്‍​വ് ദി​ന​ത്തി​ലും മ​ഴ ആ​വ​ർ​ത്തി​ച്ചാ​ൽ ഇ​രു​ടീ​മു​ക​ളും ട്രോ​ഫി പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്യും.