മ‍​ഴ മാ​റി...​ മാ​റി​യി​ല്ല..!; മ​ത്സ​രം മാ​റ്റി​യേ​ക്കും
മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ സെ​മി​ക്കി​ടെ പെ​യ്ത മ​ഴ അ​ല്പ നേ​ര​ത്തേ​ന് മാ​റി​യെ​ങ്കി​ലും വീ​ണ്ടും​പെ​യ്തു തു​ട​ങ്ങി. ഇ​തോ​ടെ ഇ​ന്ന് ഇ​നി മ​ത്സ​രം പു​ന​രാ​രം​ഭ​ഇ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റു.

ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 6.30 ഓ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​ത്രി പ​ത്തോ​ടെ ശ​മി​ച്ചി​രു​ന്നു. ഇ​തോ​ടെ സൂ​പ്പ​ർ സോ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് ഗ്രൗ​ണ്ടു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും 10.40ന് ​അം​പ​യ​ർ​മാ​ർ പി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് ഐ​സി​സി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, വീ​ണ്ടും മ​ഴ​യെ​ത്തി​യ​തോ​ടെ ആ ​ശ്ര​മ​ങ്ങ​ൾ​ക്കാ​ണ് മ​ങ്ങ​ലേ​റ്റ​ത്. വീ​ണ്ടും മ​ഴ പെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ത്യ​ൻ വി​ജ​യ ല​ക്ഷ്യം 20 ഓ​വ​റി​ൽ 148 ആ​ക്കി പു​ന​ർ​നി​ർ​ണ​യി​ച്ച് മ​ത്സ​രം ന​ട​ന്നേ​നെ.