ഇ​ന്ത്യ​യ്ക്ക് വ​ൻ ബാ​റ്റിം​ഗ് ത​ക​ർ​ച്ച
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ ന്യൂ​സി​ൻ​ഡി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് വ​ൻ ബാ​റ്റിം​ഗ് ത​ക​ർ​ച്ച. 240 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ 43 ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ഫോ​മി​ലു​ള്ള ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ സം​ബ​ന്ധി​ച്ച് വ​ലി​യ സ്കോ​റേ അ​ല്ലാ​തി​രു​ന്ന 239 പി​ന്തു​ട​രു​മ്പോ​ൾ ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച​ത് ഒ​രു അ​നാ​യാ​സ ജ​യം. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും കെ.​എ​ൽ.​രാ​ഹു​ലും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​ണ് സ്കോ​ർ ബോ​ർ​ഡി​ൽ ര​ണ്ട​ക്കം വ​രു​ന്ന​തി​ന് മു​ൻ​പ് കൂ​ടാ​രം ക​യ​റി​യ​തോ​ടെ ഇ​ന്ത്യ​ൻ ക്യാം​പ് ഒ​ന്ന​ട​ങ്കം ഞെ​ട്ടി​ത്ത​രി​ച്ചു. മൂ​ന്ന് പേ​രു​ടെ​യും സ​മ്പാ​ദ്യം ഓ​രോ റ​ണ്‍​സ് മാ​ത്രം.

സ്കോ​ർ ബോ​ർ​ഡി​ൽ 24 എ​ത്തി​യ​പ്പോ​ൾ കാ​ർ​ത്തി​ക്കും മ​ട​ങ്ങി. അ​വി​ടെ വ​ച്ച് ഒ​ത്തു ചേ​ർ​ന്ന ഋ​ഷ​ഭ് പ​ന്തും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ഇ​ന്ത്യ​യെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ക​ര​ക​യ​റ്റു​മെ​ന്ന തോ​ന്ന​ലു​ണ​ർ​ത്തി​ച്ചു. എ​ന്നാ​ൽ ര​ണ്ടു പേ​രും അ​നാ​വ​ശ്യ​മാ​യി വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ​തോ​ടെ ഇ​ന്ത്യ​യു​ടെ നി​ല വീ​ണ്ടും പ​രു​ങ്ങ​ലി​ലാ​യി. എ​ന്നാ​ൽ അ​വി​ടെ നി​ന്ന് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ജീ​വ​ൻ വ​പ്പി​ച്ച് ധോ​ണ​ഇ​യും ജ​ഡേ​ജ​യും ബാ​റ്റു​വീ​ശി​യ​തോ​ടെ​യാ​ണ് നാ​ണം​കെ​ട്ട ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ജ​ഡേ​ജ 42 പ​ന്തി​ൽ 54 റ​ൺ​സും ധോ​ണി 55 പ​ന്ത​ചി​ൽ 29 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. ന്യൂ​സി​ല​ൻ​ഡി​നാ​യി മാ​റ്റ് ഹെ​ൻ​ട്രി മൂ​ന്നും സാ​ന്‍റ്ന​ർ ര​ണ്ടും ഹെ​ൻ​ട്രി ഒ​ന്നും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

നേ​ര​ത്തെ കി​വീ​സ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 239 റ​ണ്‍​സ് നേ​ടി. 46.1 ഓ​വ​റി​ൽ 211/5 എ​ന്ന നി​ല​യി​ലാ​ണ് റി​സ​ർ​വ് ദി​ന​ത്തി​ൽ കി​വീ​സ് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. ഇ​ന്ന് 23 പ​ന്തി​ൽ കി​വീ​സ് 28 റ​ണ്‍​സ് നേ​ടി.

റോ​സ് ടെ​യ്‌​ല​ർ (74), ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (67) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് കി​വീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഓ​പ്പ​ണ​ർ ഹെ​ൻ​ട്രി നി​ക്കോ​ൾ​സ് 28 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബും​റ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ച​ഹ​ൽ, ജ​ഡേ​ജ എ​ന്നി​വ​ർ​ക്ക് ഓ​രോ വി​ക്ക​റ്റ് ല​ഭി​ച്ചു.