ഇ​ന്ത്യ​യു​ടെ തോ​ൽ​വി ഹൃ​ദ​യ​ഭേ​ദ​ക​മെ​ന്ന് സ​ച്ചി​ൻ; ധോണി​യെ നേ​ര​ത്തെ ഇ​റ​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും ഇ​തി​ഹാ​സം
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് സെ​മി​യി​ൽ തോ​റ്റ് ഇ​ന്ത്യ പു​റ​ത്താ​യ​ത് ഹൃ​ദ​യ ഭേ​ദ​ക​മെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. ഏ​തൊ​രു ഇ​ന്ത്യ​ൻ ആ​രാ​ധ​ക​നെ​യും പോ​ലെ ഈ ​തോ​ൽ​വി വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

ര​വീ​ന്ദ്ര ജ​ഡേ​ജ​യും മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും മി​ക​ച്ച പോ​രാ​ട്ട​മാ​ണ് കാ​ഴ്ച വ​ച്ച​തെ​ന്നും പ​ക്ഷേ ന്യൂ​സി​ല​ൻ​ഡി​ന്‍റേ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ക​ട​ന​മാ​യി​രു​ന്നു​വെ​ന്നും മാ​സ്റ്റ​ർ​ബ്ലാ​സ്റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൈ​ന​ലി​ലെ​ത്തി​യ ന്യൂ​സി​ല​ൻ​ഡ് ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച സ​ച്ചി​ൻ നാ​യ​ക​ൻ കെ​യി​ൻ വി​ല്യം​സ​ണി​നെ​യും പ്ര​ശം​സ​ക​ൾ കൊ​ണ്ട് മൂ​ടി. വി​ല്യം​സ​ണി​ന്‍റെ നാ​യ​ക​ത്വ​വും മ​ന​സാ​നി​ധ്യ​വു​മാ​ണ് കി​വീ​സി​നെ ഫൈ​ന​ലി​ലെ​ത്തി​ച്ച​തെ​ന്നും സ​ച്ചി​ൻ കു​റി​ച്ചു.

അ​തി​നി​ടെ, ധോ​ണി​യെ ബാ​റ്റിം​ഗ് ഓ​ഡ​റി​ൽ താ​ളെ ഇ​റ​ക്കി​യ​തി​നെ​യും സ​ച്ചി​ൻ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കി​ടെ വി​മ​ർ​ശി​ച്ചു.