ല​​ക്ഷ്യം ശ​​ത്രുസം​​ഹാ​​രം
ബി​​ർ​​മി​​ങാം: പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ൽ ടി​​ക്ക​​റ്റി​​നാ​​യി ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ടും ചി​​ര​​വൈ​​രി​​ക​​ളാ​​യ ഓ​​സ്ട്രേ​​ലി​​യ​​യും ഇ​​ന്ന് കൊ​​ന്പു​​കോ​​ർ​​ക്കും. ക​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തും ഇ​​ന്ന് അ​​ത്യ​​ന്തം വാ​​ശി​​നി​​റ​​യു​​മെ​​ന്നു​​റ​​പ്പ്. കാ​​ര​​ണം, ഇം​ഗ്ല​ണ്ട് ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക സം​​ഘം ലോ​​ക​​ക​​പ്പി​​നു മു​​ന്പു​​ത​​ന്നെ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡേ​​വി​​ഡ് വാ​​ർ​​ണ​​റെ​​യും സ്റ്റീ​​വ് സ്മി​​ത്തി​​നെ​​യും പ​​രി​​ഹാ​​സ​​പാ​​ത്ര​​ങ്ങ​​ളാ​​ക്കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, വാ​​ർ​​ണ​​ർ ഉ​​ജ്വ​​ല​​ഫോ​​മി​​ൽ ബാ​​റ്റ് ചെ​​യ്ത് എ​​ല്ലാ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കു​​മു​​ള്ള മ​​റു​​പ​​ടി ന​​ല്കി. ലീ​​ഗ് റൗ​​ണ്ടി​​ൽ ഇ​​രു ടീ​​മു​​ക​​ളും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ 64 റ​​ണ്‍​സ് ജ​​യം ഓ​​സ്ട്രേ​​ലി​​യ സ്വ​​ന്ത​​മാ​​ക്കി. എ​​ന്നാ​​ൽ, അ​​ന്ന​​ത്തെ ഇം​​ഗ്ലീ​ഷ് സം​​ഘ​​മ​​ല്ല ഇ​​ന്നു​​ള്ള​​ത്. ഓ​​പ്പ​​ണ​​ർ ജേ​​സ​​ണ്‍ റോ​​യ് മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​നും ആ​​ക്ര​​മ​​ണ ബാ​​റ്റിം​​ഗി​​നും ഉ​​ത്തേ​​ജ​​ക​​മാ​​യി​​ട്ടു​​ണ്ട്.

ഫോ​​മി​​ലു​​ള്ള ഓ​​പ്പ​​ണ​​ർ​​മാ​​രാ​​ണ് ഇം​​ഗ്ല​ണ്ടി​​ന്‍റെ​​യും (ജേ​​സ​​ണ്‍ റോ​​യ് - ജോ​​ണി ബെ​​യ​​ർ​​സ്റ്റോ) ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ​​യും (ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ - ആ​​രോ​​ണ്‍ ഫി​​ഞ്ച്) ക​​രു​​ത്ത്. ഒ​​പ്പം വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന പേ​​സ​​ർ​​മാ​​രും. ഓ​​സീ​​സ് ബൗ​​ളിം​​ഗ് ന​​യി​​ക്കു​​ന്ന​​ത് 26 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് ആ​​ണ്. ഇം​​ഗ്ലണ്ടി​​ന്‍റേ​​താ​​ക​​ട്ടെ 17 വി​​ക്ക​​റ്റു​​ള്ള ജോ​​ഫ്ര ആ​​ർ​​ച്ച​​റും. പ​​രി​​ക്ക് ഓ​​സീ​​സ് ടീ​​മി​​നെ അ​​ല​​ട്ടു​​ന്നു​​ണ്ട്.
ണ്ടു​​കാ​​ര​​നാ​​യ താ​​ര​​ത്തെ പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​ർ​​ഹ​​നാ​​ക്കി​​യ​​ത്.