ജ​​ഗ്ഗു ‘ചെ​​റു​​കി​​ട​​യ​​ല്ല’
ഇ​​ന്ത്യ​​യു​​ടെ മു​​ൻ താ​​ര​​വും ക്രി​​ക്ക​​റ്റ് ക​​മ​​ന്‍റേറ്റ​​റു​​മാ​​യ സ​​ഞ്ജ​​യ് മ​​ഞ്ജ​​രേ​​ക്ക​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ വി​​ശേ​​ഷി​​പ്പ​​ച്ച​​ത് ചെ​​റു​​കി​​ട താ​​ര​​മെ​​ന്നാ​​യി​​രു​​ന്നു. ഈ ​​വി​​ശേ​​ഷ​​ണ​​ത്തി​​നെ​​തി​​രേ ആ​​രാ​​ധ​​ക​​രും ജ​​ഡേ​​ജ​​യും​​പോ​​ലും രം​​ഗ​​ത്തു​​വ​​ന്നു.

പ​​രി​​ഹാ​​സം മ​​ഞ്ജ​​രേ​​ക്ക​​റി​​ന്‍റെ സ്ഥാ​​യീ​​ഭാ​​വ​​മാ​​യ​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ദ്യ ഇ​​ര എം.​​എ​​സ്. ധോ​​ണി​​യാ​​യി​​രു​​ന്നു. സെ​​മി​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ജ​​ഡേ​​ജ വി​​ക്ക​​റ്റെ​​ടു​​ത്ത​​തോ​​ടെ ഇംഗ്ലീഷ് മുൻ താരം മൈ​​ക്ക​​ൽ വോ​​ണ്‍ മ​​ഞ്ജ​​രേ​​ക്ക​​റെ പ​​രി​​ഹ​​സി​​ച്ചു. ചെ​​റു​​കി​​ട താ​​ര​​ങ്ങ​​ളു​​ടെ സ​​മ​​യം തെ​​ളി​​ഞ്ഞു എ​​ന്നാ​​യി​​രു​​ന്നു വോ​​ണി​​ന്‍റെ ട്വീ​​റ്റ്.

ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ജ​​ഡേ​​ജ പ​​ട​​വാ​​ളാ​​ക്കി പോ​​രാ​​ട്ടം ന​​ട​​ത്തി​​യ​​ത്. തോ​​ൽ​​വി​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തു​​ക​​യാ​​യി​​രു​​ന്ന ഇ​​ന്ത്യ​​യെ ജ​​ഡേ​​ജ അ​​ത്യു​​ജ്വ​​ല പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ ഒ​​രു​​ഘ​​ട്ട​​ത്തി​​ൽ വി​​ജ​​യം സ്വ​​പ്നം കാ​​ണാ​​ൻ പ്രേ​​രി​​പ്പി​​ച്ചു.

എ​​ട്ടാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ജ​​ഡേ​​ജ നാ​​ല് സി​​ക്സും നാ​​ല് ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 59 പ​​ന്തി​​ൽ 77 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി. ജ​​ഗ്ഗു ഭാ​​യ് എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ജ​​ഡേ​​ജ​​യു​​ടെ ഇ​​ന്നിം​​ഗ് 48-ാം ഓ​​വ​​റി​​ൽ അ​​വ​​സാ​​നി​​ച്ചു. ഗാ​​ല​​റി​​യെ നി​​ശ്ച​​ല​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ആ ​​പു​​റ​​ത്താ​​ക​​ൽ.