മോ​​ഹി​​പ്പി​​ച്ച് ക​​ര​​യി​​ച്ചു
മാ​​ഞ്ച​​സ്റ്റ​​ർ: ശ​​രി​​ക്കും മോ​​ഹി​​പ്പി​​ച്ചു, പ​​ക്ഷേ മോ​​ഹ​​ഭം​​ഗ​​ത്തി​​നാ​​യി​​രു​​ന്നു വി​​ധി... ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും എം.​​എ​​സ്. ധോ​​ണി​​യും ന​​ട​​ത്തി​​യ പോ​​രാ​​ട്ടം ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​രെ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ സ്വ​​പ്നം കാ​​ണാ​​ൻ ഒ​​രു​​വേ​​ള പ്രേ​​രി​​പ്പി​​ച്ചെ​​ങ്കി​​ലും അ​​വ​​സാ​​ന ചി​​രി കി​​വി​​ക​​ളു​​ടേ​​താ​​യി... അ​​തോ​​ടെ നീ​​ല​​പ്പ​​ട​​യു​​ടെ ആ​​രാ​​ധ​​ക​​ർ ക​​ണ്ണീ​​ര​​ണി​​ഞ്ഞു... പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ആ​​ദ്യ സെ​​മി​​യി​​ൽ ഇ​​ന്ത്യ​​യെ 18 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി ന്യൂ​​സി​​ല​​ൻ​​ഡ് ഫൈ​​ന​​ലി​​ൽ. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സെ​​മി തോ​​ൽ​​വി​​യും. സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 50 ഓ​​വ​​റി​​ൽ എ​​ട്ടി​​ന് 239. ഇ​​ന്ത്യ 49.3 ഓ​​വ​​റി​​ൽ 221.

സ്വ​​പ്നം ത​​ക​​ർ​​ന്നു

കോ​​ഹ്‌​ലി​​യും സം​​ഘ​​വും ലോ​​ക​​ക​​പ്പി​​ൽ മു​​ത്ത​​മി​​ടു​​ന്ന​​താ​​യി​​രു​​ന്നു നീ​​ല​​പ്പ​​ട​​യു​​ടെ ആ​​രാ​​ധ​​ക​​ർ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി കാ​​ണു​​ന്ന സ്വ​​പ്നം. ന്യൂ​​സി​​ല​​ൻ​​ഡ് മു​​ന്നോ​​ട്ടു​​വ​​ച്ച 240 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യ​​ത്തി​​നാ​​യി ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ​​യു​​ടെ ഇ​​ന്നിം​​ഗ്സി​​ന് 19 പ​​ന്തി​​ന്‍റെ മാ​​ത്രം ദൈ​​ർ​​ഘ്യം ആ​​യ​​പ്പോ​​ൾ ആ ​​സ്വ​​പ്നം നി​​ലം​​പ​​രി​​ശാ​​യി. കാ​​ര​​ണം, ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ജൈ​​ത്ര​​യാ​​ത്ര​​യി​​ൽ നി​​ർ​​ണാ​​യ പ​​ങ്കു​​വ​​ഹി​​ച്ച രോ​​ഹി​​ത് ശ​​ർ​​മ (ഒ​​രു റ​​ണ്‍), വി​​രാ​​ട് കോ​​ഹ്‌​ലി (​ഒ​​രു റ​​ണ്‍), കെ.​​എ​​ൽ. രാ​​ഹു​​ൽ (ഒ​​രു റ​​ണ്‍) എ​​ന്നി​​വ​​ർ അ​​പ്പോ​​ഴേ​​ക്കും പ​​വ​​ലി​​യ​​നി​​ലെ​​ത്തി. അ​​ഞ്ച് റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ സ്കോ​​ർ​​ബോ​​ർ​​ഡിൽ അ​​പ്പോ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. 10-ാം ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ദി​​നേ​​ശ് കാ​​ർ​​ത്തി​​കും (ആ​​റ് റ​​ണ്‍​സ്) മ​​ട​​ങ്ങി​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ സ്കോ​​ർ 24/4. ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ദ​​യ​​നീ​​യ തു​​ട​​ക്കം. ന്യൂ​​സി​​ല​​ൻ​​ഡ് 10 ഓ​​വ​​റി​​ൽ നേ​​ടി​​യ​​ത് ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 27 റ​​ണ്‍​സ് ആ​​യി​​രു​​ന്നു എ​​ന്ന​​തും മ​​റ്റൊ​​രു വ​​സ്തു​​ത.

പ​​ന്തും പാ​​ണ്ഡ്യ​​യും

അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ ഋ​​ഷ​​ഭ് പ​​ന്തും (32 റ​​ണ്‍​സ്) ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും (32 റ​​ണ്‍​സ്) 47 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി ഇ​​ന്ത്യ​​യെ മു​​ന്നോ​​ട്ട് ന​​യി​​ച്ചു. എ​​ന്നാ​​ൽ, കൂ​​റ്റ​​ന​​ടി​​ക്കു​​ശ്ര​​മി​​ച്ച ഇ​​രു​​വ​​രും മി​​ച്ച​​ൽ സാ​​ന്‍റ്ന​​ർ​​ക്ക് വി​​ക്ക​​റ്റ് സ​​മ്മാ​​നി​​ച്ചു. സെ​​റ്റി​​ൽ ചെ​​യ്ത് ക​​ളി​​ക്കേ​​ണ്ട സ​​മ​​യ​​ത്ത് അ​​നാ​​വ​​ശ്യ ഷോ​​ട്ടി​​ലൂ​​ടെ പ​​ന്ത് മ​​ട​​ങ്ങി​​യ​​പ്പോ​​ൾ ഡ്ര​​സിം​​ഗ് റൂ​​മി​​ൽ ക്യാ​​പ്റ്റ​​ൻ കോ​​ഹ്‌ലി ​​അ​​സ​​ന്തു​​ഷ്ടി പ്ര​​ക​​ടി​​പ്പി​​ച്ചു. ഡീ​​പ് മി​​ഡ്‌വി​​ക്ക​​റ്റി​​ൽ കോ​​ളി​​ൻ ഗ്രാ​​ൻ​​ഡ്ഹോ​​മി​​നു ക്യാ​​ച്ച് ന​​ല്കി​​യാ​​യി​​രു​​ന്നു പ​​ന്ത് മ​​ട​​ങ്ങി​​യ​​ത്. ഇ​​ന്ത്യ​​ക്ക് അ​​പ്പോ​​ൾ 169 പ​​ന്തി​​ൽ 163 റ​​ണ്‍​സ് ജ​​യി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു. 148 പ​​ന്തി​​ൽ 117 റ​​ണ്‍​സ് വേ​​ണ്ടി​​യ​​പ്പോ​​ഴാ​​ണ് സൂ​​പ്പ​​ർ ഹി​​റ്റ​​റാ​​യ ഹാ​​ർ​​ദി​​ക് കൂ​​റ്റ​​ന​​ടി​​ക്കു​​ശ്ര​​മി​​ച്ച് കെ​​യ്ൻ വി​​ല്യം​​സ​​ണി​​ന്‍റെ കൈ​​ക​​ളി​​ൽ അ​​വ​​സാ​​നി​​ച്ച​​ത്.

പ​ട​ന​യി​ച്ച് ജ​​ഡേ​​ജ, ധോ​​ണി

30.3 ഓ​​വ​​റി​​ൽ ആ​​റി​​ന് 92 എ​​ന്ന നി​​ല​​യി​​ലാ​​ണ് ധോ​​ണി​​യും ജ​​ഡേ​​ജ​​യും ക്രീ​​സി​​ൽ ഒ​​ന്നി​​ച്ച​​ത്. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ ഐ​​പി​​എ​​ലി​​ൽ പ​​ല​​കു​​റി വി​​ജ​​യി​​പ്പി​​ച്ചി​​ട്ടു​​ള്ള ഈ ​​കൂ​​ട്ടു​​കെ​​ട്ട് ഇ​​ന്ത്യ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ക്കു​​മെ​​ന്ന പ്ര​​തീ​​തി​​യു​​ണ്ടാ​​യി. ഏ​​ഴാം വി​​ക്ക​​റ്റി​​ൽ ഇ​​വ​​ർ 104 പ​​ന്തി​​ൽ 116 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി. ക്രീ​​സ് വി​​ട്ടി​​റ​​ങ്ങി​​യു​​ള്ള ജ​​ഡേ​​ജ​​യു​​ടെ സ്ക്സ​​റു​​ക​​ൾ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ വാ​​നോ​​ള​​മെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, അ​​നാ​​വ​​ശ്യ തി​​ടു​​ക്കം കാ​​ണി​​ച്ച ജ​​ഡേ​​ജ​​യ്ക്ക് ടെ​​ന്‍റ് ബോ​​ൾ​​ട്ട് എ​​റി​​ഞ്ഞ 48-ാം ഓ​​വ​​റി​​ന്‍റെ അ​​ഞ്ചാം പ​​ന്തി​​ൽ പി​​ഴ​​ച്ചു. ടോ​​പ് എ​​ഡ്ജ് ആ​​യ പ​​ന്ത്, മി​​ഡ് ഓ​​ഫി​​ൽ വി​​ല്യം​​സ​​ണി​​ന്‍റെ കൈ​​ക​​ളി​​ൽ ഭ​​ദ്രം. 59 പ​​ന്തി​​ൽ നാ​​ല് സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 77 റ​​ണ്‍​സ് ആ​​യി​​രു​​ന്നു ജ​​ഡേ​​ജ​​യു​​ടെ സ​​ന്പാ​​ദ്യം.

49-ാം ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്തി​​ൽ ധോ​​ണി​​യും (72 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഒ​​രു ഫോ​​റും അ​​ട​​ക്കം 50 റ​​ണ്‍​സ്) പു​​റ​​ത്താ​​യ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ പോ​​രാ​​ട്ടം അ​​വ​​സാ​​നി​​ച്ചു. ഫെ​​ർ​​ഗൂ​​സ​​ന്‍റെ ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി​​യ ധോ​​ണി മൂ​​ന്നാം പ​​ന്തി​​ൽ ര​​ണ്ടാം റ​​ണ്ണി​​നാ​​യു​​ള്ള ശ്ര​​മ​​ത്തി​​ൽ റ​​ണ്ണൗ​​ട്ടാ​​കു​​ക​​യാ​​യി​​രു​​ന്നു. മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ലി​​ന്‍റെ നേ​​രി​​ട്ടു​​ള്ള ത്രോ ​​വി​​ക്ക​​റ്റ് ഇ​​ള​​ക്കു​​ന്പോ​​ൾ സൈ​​ഡ് അ​​ന്പ​​യ​​ർ​​പോ​​ലും അ​​ദ്ഭു​​ത​​പ്പെ​​ട്ടു​​പോ​​യെ​​ന്ന​​തും വാ​​സ്ത​​വം.

ടെ​​യ്‌​ല​​ർ 77

ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ഇ​​ന്നിം​​ഗ്സ് 46.1 ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 211 എ​​ന്ന നി​​ല​​യി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ചൊ​​വ്വാ​​ഴ്ച​​ത്തെ മ​​ത്സ​​രം നി​​ർ​​ത്തി​​വ​​ച്ചി​​രു​​ന്നു. ശേ​​ഷി​​ച്ച 23 പ​​ന്തി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് 28 റ​​ണ്‍​സ് നേ​​ടി. 67 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ​​നി​​ന്നി​​രു​​ന്ന റോ​​സ് ടെ​​യ്‌​ല​​ർ 77 റ​​ണ്‍​സ് നേ​​ടി റ​​ണ്ണൗ​​ട്ടാ​​യി. ഇ​​ന്ത്യ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ക​​യും ചെ​​യ്തു.

സ്കോ​​ർ​​ബോ​​ർ​​ഡ്/ ടോ​​സ്: ന്യൂ​​സി​​ല​​ൻ​​ഡ്

ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റിം​​ഗ്: ഗ​​പ്റ്റി​​ൽ സി ​​കോ​​ഹ്‌​ലി ​ബി ​ബും​​റ 1, നി​​ക്കോ​​ൾ​​സ് ബി ​​ജ​​ഡേ​​ജ 28, വി​​ല്യം​​സ​​ണ്‍ സി ​​ജ​​ഡേ​​ജ ബി ​​ചാ​​ഹ​​ൽ 67, റോ​​സ് ടെ​​യ്‌​ല​​ർ റ​​ണ്ണൗ​​ട്ട് 74, നീ​​ഷം സി ​​കാ​​ർ​​ത്തി​​ക് ബി ​​ഹാ​​ർ​​ദി​​ക് 12, ഗ്രാ​​ൻ​​ഡ്ഹോം സി ​​ധോ​​ണി ബി ​​ഭു​​വ​​നേ​​ശ്വ​​ർ 16, ടോം ​​ലാ​​ഥം സി ​​ജ​​ഡേ​​ജ ബി ​​ഭു​​വ​​നേ​​ശ്വ​​ർ 16, മി​​ച്ച​​ൽ സാ​​ന്‍റ്ന​​ർ നോ​​ട്ടൗ​​ട്ട് 9, മാ​​റ്റ് ഹെ​​ൻ‌​റി ​സി ​കോ​​ഹ്‌​ലി ​ബി ​ഭു​​വ​​നേ​​ശ്വ​​ർ 1, ബോ​​ൾ​​ട്ട് നോ​​ട്ടൗ​​ട്ട് 3, എ​​ക്സ്ട്രാ​​സ് 18, ആ​​കെ 50 ഓ​​വ​​റി​​ൽ എ​​ട്ടി​​ന് 239.

വി​​ക്ക​​റ്റ് വീ​​ഴ്ച: 1/1, 69/2, 134/3, 162/4, 200/5, 225/6, 225/7, 232/8.
ബൗ​​ളിം​​ഗ്: ഭു​​വ​​നേ​​ശ്വ​​ർ 10-1-13-3, ബും​​റ 10-1-39-1, ഹാ​​ർ​​ദി​​ക് 10-0-55-1, ജ​​ഡേ​​ജ 10-0-34-1, യുസ്‌വേന്ദ്ര ചാ​​ഹ​​ൽ 10-0-63-1.

ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: രാ​​ഹു​​ൽ സി ​​ലാ​​ഥം ബി ​​ഹെ​​ൻ‌റി 1, ​​രോ​​ഹി​​ത് സി ​​ലാ​​ഥം ബി ​​ഹെ​​ൻ‌റി 1, ​​കോ​​ഹ്‌​ലി ​എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ബോ​​ൾ​​ട്ട് 1, പ​​ന്ത് സി ​​ഗ്രാ​​ൻ​​ഡ്ഹോം ബി ​​സാ​​ന്‍റ്ന​​ർ 32, കാ​​ർ​​ത്തി​​ക് സി ​​നീ​​ഷം ബി ​​ഹെ​​ൻ‌റി 6, ​​ഹാ​​ർ​​ദി​​ക് സി ​​വി​​ല്യം​​സ​​ണ്‍ ബി ​​സാ​​ന്‍റ്ന​​ർ 32, ധോ​​ണി റ​​ണ്ണൗ​​ട്ട് 50, ജ​​ഡേ​​ജ സി ​​വി​​ല്യം​​സ​​ണ്‍ ബി ​​ബോ​​ൾ​​ട്ട് 77, ഭു​​വ​​നേ​​ശ്വ​​ർ ബി ​​ഫെ​​ർ​​ഗൂ​​സ​​ണ്‍ 0, ചാ​​ഹ​​ൽ സി ​​ലാ​​ഥം ബി ​​നീ​​ഷം 5, ബും​​റ നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 16, ആ​​കെ 49.3 ഓ​​വ​​റി​​ൽ 221.

വി​​ക്ക​​റ്റ് വീ​​ഴ്ച: 4/1, 5/2, 5/3, 24/4, 71/5, 92/6, 208/7, 216/8, 217/9, 221/10.
ബൗ​​ളിം​​ഗ്: ബോ​​ൾ​​ട്ട് 10-2-42-2, ഹെ​​ൻ‌​റി 10-1-37-3, ​ഫെ​​ർ​​ഗൂ​​സ​​ണ്‍ 10-0-43-1, ഗ്രാ​​ൻ​​ഡ്ഹോം 2-0-13-0, നീ​​ഷം 7.3-0-49-1, സാ​​ന്‍റ്ന​​ർ 10-2-34-2.

തല തകർന്നു

​മാ​​റ്റ് ഹെ​​ൻ‌​റി​​യു​​ടെ ഓ​​പ്പ​​ണിം​​ഗ് സ്പെ​​ല്ലു​​ക​​ളാ​​ണ് ക​​ളി​​ഗ​​തി നി​​ർ​​ണ​​യി​​ച്ച​​ത്. അ​​ഞ്ച് ഓ​​വ​​റി​​ൽ 13 റ​​ണ്‍​സി​​ന് മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ ഹെ​​ൻ‌​റി ​സ്വ​​ന്ത​​മാ​​ക്കി. രോ​​ഹി​​ത്, രാ​​ഹു​​ൽ, കാ​​ർ​​ത്തി​​ക് എ​​ന്നി​​വ​​രാ​​ണ് കി​​വീ​​സ് താ​​ര​​ത്തി​​നു മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി​​യ​​ത്. അ​തോ​ടെ ഇ​ന്ത്യ​യു​ടെ ത​ല ത​ക​ർ​ന്നു. കോ​​ഹ്‌​ലി​​യെ മ​​ട​​ക്കി​​യ ബോ​​ൾ​​ട്ടി​​ന്‍റെ ആ​​ദ്യ അ​​ഞ്ച് ഓ​​വ​​റി​​ൽ ഇ​​ന്ത്യ​​ക്കു നേ​​ടാ​​നാ​​യ​​ത് ഒ​​ന്പ​​ത് റ​​ണ്‍​സ് മാ​​ത്ര​​വും. ഹെ​​ൻ‌​റി​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.

മ​​ഴ​​യും വി​മ​ർ​ശ​ന​ങ്ങ​ളും

ധോ​ണി​യെ അ​ഞ്ചാം ന​ന്പ​റി​ൽ ഇ​റ​ക്കാ​ത്ത​തി​നെ​തി​രേ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ധോ​ണി​യെ ഏ​ഴാം ന​ന്പ​റി​ൽ ഇ​റ​ക്കി​യ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ, ടീം ​തീ​രു​മാ​നം ഏ​ഴാം ന​ന്പ​റി​ൽ ധോ​ണി​യെ ഇ​റ​ക്കാ​നാ​യി​രു​ന്നെ​ന്ന് കോ​ഹ്‌​ലി മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു.

ചൊ​​വ്വാ​​ഴ്ച ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ല​​ത്തക്ക് മാ​​റ്റി​​വ​​ച്ചി​​രി​​ന്നി​​ല്ലെ​​ങ്കി​​ൽ ഒ​​രു പ​​ക്ഷേ, ഇ​​ന്ത്യ ജ​​യി​​ക്കു​​മെ​​ന്നൊ​​രു അ​​ഭി​​പ്രാ​​യം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തു​​ണ്ട്. കാ​​ര​​ണം, മാ​​ന​​സി​​ക​​മാ​​യി ഇ​​ന്ത്യ മു​​ൻ​​തൂ​​ക്കം നേ​​ടി​​യി​​രു​​ന്നു. മ​​ഴ​​യ്ക്കു​​ശേ​​ഷ​​മു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ ടോ​​പ് ഓ​​ർ​​ഡ​​റി​​നു ഫോം ​​ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ല. സെ​മി​യി​ലെ പ​രാ​ജ​യം മാ​ന​സി​ക​മാ​യി അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​ത്സ​ര​ശേ​ഷം കോ​ഹ്‌​ലി​യു​ടെ പ്ര​തി​ക​ര​ണം.