ഇം​ഗ്ല​ണ്ടി​നെ​തി​രെ ബാ​റ്റിം​ഗ് ത​ക​ർ​ച്ച; ഓ​സ്ട്രേ​ലി​യ 118/5
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ര​ണ്ടാം സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സ് 28 ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 118 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. അർധ സെഞ്ചുറി നേടിയ സ്റ്റീ​വ് സ്മി​ത്തും(77 പന്തിൽ 50) ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലും(0) ആ​ണ് ക്രീ​സി​ൽ.

ഓ​സീ​സി​ന്‍റെ തു​ട​ക്കം വ​ൻ‌ ത​ക​ർ​ച്ച​യോ​ടെ ആ​യി​രു​ന്നു. 14 റ​ണ്‍​സി​നി​ട​യി​ല്‍ മൂ​ന്നു വി​ക്ക​റ്റ് പോ​യി. ക്യാ​പ്റ്റ​ന്‍ ആ​രോ​ണ്‍ ഫി​ഞ്ച് നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ പു​റ​ത്താ​യി. ജോ​ഫ്ര ആ​ര്‍​ച്ച​റു​ടെ പ​ന്തി​ല്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഡേ​വി​ഡ് വാ​ർ​ണ​റും(9) പീ​റ്റ​ർ ഹാ​ന്‍​ഡ്‌​കോ​മ്പും(4) കൂ​ടാ​രം ക​യ​റി. ക്രി​സ് വോ​ക്സാ​ണ് ഇ​രു​വ​രേ​യും പു​റ​ത്താ​ക്കി​യ​ത്.

സ്റ്റീ​വ് സ്മി​ത്ത്-​അ​ല​ക്‌​സ് കാ​രി സ​ഖ്യം ക്രീ​സി​ലെ​ത്തി​യ​തോ​ടെ ഓ​സീ​സ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ് ആ​രം​ഭി​ച്ചു. 24.1 ഓ​വ​ര്‍ ഇ​വ​ര്‍ ടീം ​സ്‌​കോ​ര്‍ 100 ക​ട​ത്തി. എ​ന്നാ​ൽ കാ​രി​യെ പു​റ​ത്താ​ക്കി ആ​ദി​ൽ റ​ഷീ​ദ് സ​ഖ്യം പൊ​ളി​ച്ചു. 70 പ​ന്തി​ൽ 46 റ​ൺ​സു​മാ​യി കാ​രി മ​ട​ങ്ങി. തൊ​ട്ടു​പി​ന്നാ​ലെ റ​ൺ​സൊ​ന്നും എ​ടു​ക്കാ​തെ മാ​ർ​ക്ക​സ് സ്റ്റോ​യി​ന​സും മ​ട​ങ്ങി.

ലോ​ക​ക​പ്പ് സെ​മി​യി​ൽ ഒ​രി​ക്ക​ലും തോ​റ്റി​ട്ടി​ല്ലെ​ന്ന ച​രി​ത്ര​വു​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ ബി​ർ​മിം​ഗാ​മി​ൽ ഇ​റ​ങ്ങി​യ​ത്. അ​തേ​സ​മ​യം, സ്വ​ന്തം നാ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് ക​ളി​ക്കു​ന്ന​ത്. ഓ​സീ​സ് ടീ​മി​ൽ ഒ​രു മാ​റ്റം വ​രു​ത്തിയിരുന്നു. പ​രു​ക്കേ​റ്റ ഉ​സ്മാ​ൻ ക​വാ​ജ​യ്ക്കു പ​ക​രം പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോം​ബ് ടീ​മി​ലെ​ത്തി. ഇം​ഗ്ല​ണ്ട് ടീ​മി​ൽ മാ​റ്റ​മി​ല്ല.