ഇം​ഗ്ല​ണ്ട് കൂ​ളാ​യി ഫൈ​ന​ലി​ൽ; ഇ​ക്കു​റി പു​തി​യ അ​വ​കാ​ശി​ക​ൾ
ബ​ർ​മിം​ഗാം: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ക​ലാ​ശ​പോ​രി​ന്‍റെ ചി​ത്രം തെ​ളി​ഞ്ഞു. ബ​ർ​മിം​ഗാം ന​ട​ന്ന ര​ണ്ടാം സെ​മി​ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ അ​നാ​യാ​സം കീ​ഴ​ട​ക്കി ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ എ​ത്തി. 1992-ന് ​ശേ​ഷം ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ ഫൈ​ന​ലാ​ണി​ത്. ഞാ​യ​റാ​ഴ്ച ലോ​ഡ്സി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ട് ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ഇ​തോ​ടെ ലോ​ക​ക​പ്പി​ന് പു​തി​യ അ​വ​കാ​ശി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

ഓ​സീ​സ് ഉ​യ​ർ​ത്തി​യ 224 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് 32.1 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ക്കു​ക‍​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ജേ​സ​ൺ റോ​യ്(65 പ​ന്തി​ൽ 85), ജോ​ണി ബെ​യ​ർ​സ്റ്റോ(43 പ​ന്തി​ല്‍ 34) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. ജോ ​റൂ​ട്ട്(49), ഇ​യോ​ൻ മോ​ർ​ഗ​ൻ(45) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ ഇം​ഗ്ല​ണ്ടി​നെ ഫൈ​ന​ലി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തി.

ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഇം​ഗ്ല​ണ്ട് അ​നാ​യാ​സ​മാ​ണ് വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. 124 റ​ൺ​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ് പി​രി​ഞ്ഞ​ത്. ബെ​യ​ർ​സ്റ്റോ​യെ മി​ച്ച​ൽ സ്റ്റാ​ര്‍​ക്ക് വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​രു​ക്കു​ക​യാ​യി​രു​ന്നു. മ​റു​വ​ശ​ത്ത് ത​ക​ർ​ത്ത​ടി​ച്ചി​രു​ന്ന റോ​യി​യെ കീ​പ്പ​റു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച് പാ​റ്റ് ക​മ്മി​ൻ​സ് ര​ണ്ടാം വി​ക്ക​റ്റ് വീ​ഴ്ത്തി. മി​ന്നു​ന്ന ഫോ​മി​ൽ ക​ളി​ച്ച റോ​യ് സ്റ്റീ​വ്‌ സ്മി​ത്തി​ന്‍റെ ഒ​രു ഓ​വ​റി​ല്‍ മൂ​ന്നു സി​ക്‌​സ് അ​ടി​ച്ചു.

ര​ണ്ടാം വി​ക്ക​റ്റി​ൽ ക്രീ​സി​ൽ ഒ​ന്നി​ച്ച ജോ ​റൂ​ട്ട്-​ഇ​യോ​ൻ മോ​ർ​ഗ​ൻ സ​ഖ്യം ശ്ര​ദ്ധാ​പൂ​ർ​വം ക​ളി​ച്ചാ​ണ് ഇം​ഗ്ല​ണ്ടി​നെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. റൂ​ട്ട് 46 പ​ന്തി​ൽ എ​ട്ടു ബൗ​ണ്ട​റി​ക​ൾ സ​ഹി​തം 49 റ​ൺ​സും മോ​ർ‌​ഗ​ൻ 39 പ​ന്തി​ൽ എ​ട്ടു ബൗ​ണ്ട​റി​ക​ൾ അ​ട​ക്കം 45 റ​ൺ​സും നേ​ടി. ഒ​മ്പ​ത് ഓ​വ​ർ എ​റി​ഞ്ഞ മി​ച്ച​ൽ സ്റ്റാ​ർ​ക്ക് 70 റ​ൺ​സാ​ണ് വ​ഴ​ങ്ങി​യ​ത്. ന​ഥാ​ൻ ലി​യോ​ണും ഓ​രോ​വ​ർ എ​റി​ഞ്ഞ സ്മി​ത്തും ക​ണ​ക്കി​ന് അ​ടി​കൊ​ണ്ടു.

നേ​ര​ത്തെ, ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ 49 ഓ​വ​റി​ൽ 223 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. 85 റ​ൺ​സെ​ടു​ത്ത സ്റ്റീ​വ് സ്മി​ത്താ​ണ് ഓ​സീ​സി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. ഓ​സീ​സി​ന്‍റെ തു​ട​ക്കം വ​ൻ‌ ത​ക​ർ​ച്ച​യോ​ടെ ആ​യി​രു​ന്നു. 14 റ​ണ്‍​സി​നി​ട​യി​ല്‍ മൂ​ന്നു വി​ക്ക​റ്റ് പോ​യി. ക്യാ​പ്റ്റ​ന്‍ ആ​രോ​ണ്‍ ഫി​ഞ്ച് നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ പു​റ​ത്താ​യി. ജോ​ഫ്ര ആ​ര്‍​ച്ച​റു​ടെ പ​ന്തി​ല്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഡേ​വി​ഡ് വാ​ർ​ണ​റും(9) പീ​റ്റ​ർ ഹാ​ന്‍​ഡ്‌​കോ​മ്പും(4) കൂ​ടാ​രം ക​യ​റി. ക്രി​സ് വോ​ക്സാ​ണ് ഇ​രു​വ​രേ​യും പു​റ​ത്താ​ക്കി​യ​ത്.

സ്റ്റീ​വ് സ്മി​ത്ത്-​അ​ല​ക്‌​സ് കാ​രി സ​ഖ്യം ക്രീ​സി​ലെ​ത്തി​യ​തോ​ടെ ഓ​സീ​സ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ് ആ​രം​ഭി​ച്ചു. 24.1 ഓ​വ​ര്‍ ഇ​വ​ര്‍ ടീം ​സ്‌​കോ​ര്‍ 100 ക​ട​ത്തി. എ​ന്നാ​ൽ കാ​രി​യെ പു​റ​ത്താ​ക്കി ആ​ദി​ൽ റ​ഷീ​ദ് സ​ഖ്യം പൊ​ളി​ച്ചു. 70 പ​ന്തി​ൽ 46 റ​ൺ​സു​മാ​യി കാ​രി മ​ട​ങ്ങി. തൊ​ട്ടു​പി​ന്നാ​ലെ റ​ൺ​സൊ​ന്നും എ​ടു​ക്കാ​തെ മാ​ർ​ക്ക​സ് സ്റ്റോ​യി​ന​സും മ​ട​ങ്ങി. സ്റ്റോ​യി​ന​സി​നെ ആ​ദി​ൽ റ​ഷീ​ദ് വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​രു​ക്കു​ക​യാ​യി​രു​ന്നു.

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റ് പൊ​ഴി​ഞ്ഞ​പ്പോ​ഴും പി​ടി​ച്ചു​നി​ന്ന സ്മി​ത്തി​ന്‍റെ ബാ​റ്റിം​ഗാ​ണ് ഓ​സീ​സി​ന്‍റെ നെ​ടും​തൂ​ണാ​യ​ത്. ഗ്ലെ​ൻ‌ മാ​ക്സ്‌​വെ​ല്ലും(22) മി​ച്ച​ൽ സ്റ്റാ​ർ‌​ക്കി​നും(29) ഒ​പ്പം ത​ക​ർ​ത്ത​ടി​ച്ച സ്മി​ത്ത് ഓ​സീ​സ് സ്കോ​ർ ഇ​രു​നൂ​റ് ക​ട​ത്തി​യ ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി വോ​ക്സും റ​ഷീ​ദും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. എ​ട്ടോ​വ​റി​ൽ 20 റ​ൺ‌​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് വോ​ക്സി​ന്‍റെ പ്ര​ക​ട​നം. ആ​ർ​ച്ച​ർ ര​ണ്ടും മാ​ർ​ക് വു​ഡ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.