12 ക്യാച്ച്; റിക്കാർഡിട്ട് റൂട്ട്
ബി​ര്‍​മി​ങാം:ഒ​​​രു ലോ​​​ക​​​ക​​​പ്പി​​​ൽ ഏ​​​റ്റ​​​വും അ​​​ധി​​​കം ക്യാ​​​ച്ച് എ​​​ടു​​​ത്ത​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ജോ ​​​റൂ​​​ട്ടി​​​ന്. 12 ക്യാ​​​ച്ചു​​​ക​​​ളാ​​​ണ് ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ റൂ​​​ട്ടി​​​ന്‍റെ ഭ​​​ദ്ര​​​മാ​​​യ കൈ​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്. മു​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ക്യാ​​​പ്റ്റ​​​ൻ റി​​​ക്കി പോ​​​ണ്ടിം​​​ഗി​​​ന്‍റെ 11 ക്യാ​​​ച്ച് എ​​​ന്ന റി​​​ക്കാ​​​ർ​​​ഡാ​​​ണ് റൂ​​​ട്ട് പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ക്കി​​​യ​​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ക്യാ​​​പ്റ്റ​​​ൻ ഫാ​​​ഫ് ഡു​​​പ്ല​​​സി ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ 10 ക്യാ​​​ച്ചെ​​​ടു​​​ത്തു. ഇ​​​വ​​​ർ മൂ​​​വ​​​രു​​​മാ​​​ണ് ഒ​​​രു ലോ​​​ക​​​ക​​​പ്പി​​​ൽ പ​​​ത്തോ അ​​​തി​​​ല​​​ധി​​​ക​​​മോ ക്യാ​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​ർ.

എ​​​ല്ലാ ലോ​​​ക​​​ക​​​പ്പു​​​ക​​​ളി​​​ലു​​​മാ​​​യി ഏ​​​റ്റ​​​വും അ​​​ധി​​​കം ക്യാ​​​ച്ച് എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് ഇ​​​പ്പോ​​​ഴും പോ​​​ണ്ടിം​​​ഗി​​​ന്‍റെ പേ​​​രി​​​ലാ​​​ണ്. അ​​​ഞ്ചു ലോ​​​ക​​​ക​​​പ്പു​​​ക​​​ളി​​​ലെ 46 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 28 ക്യാ​​​ച്ചു​​​ക​​​ളാ​​​ണ് പോ​​​ണ്ടിം​​​ഗ് എ​​​ടു​​​ത്ത​​​ത്. മൊ​​​ത്തം ക്യാ​​​ച്ചു​​​ക​​​ളി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത് റൂ​​​ട്ടാ​​​ണ്. 2015, 2019 ലോ​​​ക​​​ക​​​പ്പു​​​ക​​​ളി​​​ലെ 16 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 19 ക്യാ​​​ച്ചാ​​​ണ് റൂ​​​ട്ടി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള​​​ത്.

ലോ​​​ക​​​ക​​​പ്പി​​​ൽ ക്യാ​​​ച്ചി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ റി​​​ക്കാ​​​ർ​​​ഡ് അ​​​നി​​​ൽ കും​​​ബ്ലെ​​​യും വി​​​രാ​​​ട് കോ​​​ഹ് ലി​​​യും പ​​​ങ്കി​​​ടു​​​ന്നു-14 ക്യാ​​​ച്ചു​​​ക​​​ൾ.