ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ ലോ​ക​കി​രീ​ട​ത്തി​ലേ​ക്ക് 242 റ​ൺ​സ് ദൂ​രം മാ​ത്രം
ലോ​ർ​ഡ്സ്: ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ​മാ​യൊ​രു ലോ​ക കി​രീ​ടം ചൂ​ടാ​ൻ 242 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം. നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ന്യൂ​സി​ല​ന്‍​ഡ് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 241 റ​ണ്‍​സ് നേ​ടി. 55 റ​ണ്‍​സെ​ടു​ത്ത നി​ക്കോ​ള്‍​സി​നും 47 റ​ണ്‍​സ് നേ​ടി​യ ലാ​ഥ​ത്തി​നും 30 റ​ൺ​സ് നേ​ടി​യ കെ​യി​ൻ വി​ല്യം​സ​ണി​നും ഒ​ഴി​കെ കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യി​ല്‍ ആ​ര്‍​ക്കും തി​ള​ങ്ങാ​നാ​യി​ല്ല.