കിരീടം ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക്; ഇം​ഗ്ല​ണ്ട് ലോ​ക​ചാ​മ്പ്യ​ന്മാ​ർ
ലോ​ഡ്സ്: ക്രി​ക്ക​റ്റി​ന്‍റെ മെ​ക്ക​യി​ലെ ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക​ക്രി​ക്ക​റ്റി​ന് പു​തി​യ കി​രീ​ടാ​വ​കാ​ശി​ക​ളാ​യി ഇം​ഗ്ല​ണ്ട്. ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ ക​ണ​ക്കി​ലാ​ണ് ഇം​ഗ്ല​ണ്ട് കി​രീ​ടം ചൂ​ടി​യ​ത്. കി​വീ​സ് ഉ​യ​ർ​ത്തി​യ 242 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 50 ഓ​വ​റി​ൽ 241 റ​ൺ​സി​ന് പു​റ​ത്താ​യ​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ടു.

സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ട്രെ​ന്‍റ് ബോ​ൾ​ട്ടി​ന്‍റെ ഓ​വ​റി​ൽ 15 റ​ൺ​സാ​ണ് നേ​ടി​യ​ത്. കി​രീ​ട​ത്തി​ലേ​ക്ക് 16 റ​ൺ​സി​ന്‍റെ മാ​ത്രം ദൂ​ര​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സും ആ​കെ​യു​ള്ള ഒ​രോ​വ​റി​ൽ 15 റ​ൺ​സ് നേ​ടി​യ​തോ​ടെ​യാ​ണ് ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ക്ക​ണ​ക്കി​ൽ ക്രി​ക്ക​റ്റി​ന്‍റെ ത​റ​വാ​ട്ടി​ലേ​ക്ക് ലോ​ക​കി​രീ​ടം ആ​ദ്യ​മാ​യെ​ത്തു​ന്ന​ത്.
ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഫൈ​ന​ൽ സൂ​പ്പ​ർ​ഓ​വ​റി​ലേ​ക്ക് നീ​ളു​ന്ന​ത്. ഒ​ടു​വി​ൽ അ​ത് സൂ​പ്പ​ർ ഓ​വ​റും ക​ട​ന്ന് ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ക്ക​ണ​ക്കി​ലേ​ക്കും എ​ത്ത​പ്പെ​ട്ടു. 50 ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 12 ഫോ​റും ര​ണ്ട് സി​ക്സു​മാ​ണ് നേ​ടി​യ​ത്. അ​തേ​സ​മ​യം ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 22 ഫോ​റും ര​ണ്ട് സി​ക്സു​മാ​ണ് നേ​ടി​യ​ത്.

ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​നാ​ണ് ലോ​ഡ്സ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 241 റ​ൺ​സി​ന്‍റെ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ​ണ്ടി​ന്‍റെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. 86 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​രു​ടെ നാ​ല് മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ പ​വ​ലി​യ​നി​ൽ തി​രി​കെ​യെ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ, അ​വി​ടെ നി​ന്ന് ഒ​ത്തു​ചേ​ർ​ന്ന ജോ​സ്ബ​ട്‌​ല​റും ബെ​ൻ​സ്റ്റോ​ക്സും ചേ​ർ​ന്ന് ഇം​ഗ്ലീ​ഷ് കി​രീ​ട സ്വ​പ്ന​ങ്ങ‍​ൾ​ക്ക് വീ​ണ്ടും ജീ​വ​ൻ വ​യ്പി​ച്ചു. മോ​ശം പ​ന്തു​ക​ളെ തെ​ര​ഞ്ഞെു​പി​ടി​ച്ച് ആ​ക്ര​മി​ച്ചും സ്ട്രൈ​ക്ക് കൈ​മാ​റി​യും സ​ഖ്യം മു​ന്നേ​റി​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട് കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന തോ​ന്ന​ലു​ണ​ർ​ന്നു. എ​ന്നാ​ൽ, 196ൽ ​വ​ച്ച് ബ​ട്‌​ല​റും 203ൽ ​വ​ച്ച് ക്രി​സ് വോ​ക്സും പു​റ​ത്താ​യ​തോ​ടെ മ​ത്സ​ര​ഫ​ലം എ​ന്താ​ണെ​ന്നു​ള്ള​ത് വീ​ണ്ടും പ്ര​വ​ച​നാ​തീ​ത​മാ​യി.

എ​ന്നാ​ൽ, അ​പ്പോ​ഴും പൊ​രു​താ​നു​റ​ച്ച് ബെ​ൻ​സ്റ്റോ​ക്സ് ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ചു. എ​ന്നാ​ൽ, ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ണ​ത് വി​ന​യാ​യി. അ​വ​സാ​ന 41 റ​ൺ​സി​നി​ടെ അ​ഞ്ച് വി​ക്ക​റ്റു​ക​ളാ​ണ് ഇം​ഗ്ല​ണ്ട് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഒ​ടു​വി​ൽ സം​ഭ​വ ബ​ഹു​ല​മാ​യ അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി​യി​രു​ന്ന​ത് 15 റ​ൺ​സ്. പ​ക്ഷേ നേ​ടാ​നാ​യ​ത് 14 റ​ൺ​സ്. അ​തോ​ടെ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചാ​മ്പ്യ​നെ തീ​രു​മാ​നി​ക്കാ​ൻ സൂ​പ്പ​ർ ഓ​വ​ർ വേ​ണ്ടി വ​ന്നു.
സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ടി​ന് നേ​ടാ​നാ​യ​ത് 15 റ​ൺ​സ്. ഓ​രോ പ​ന്തി​ലും ആ​വേ​ശം നി​റ​ഞ്ഞു നി​ന്ന സൂ​പ്പ​ർ ഓ​വ​റി​ൽ വി​ജ​യം നേ​ടാ​ൻ ഉ​റ​ച്ച് ക്രീ​സി​ലെ​ത്തി​യ കി​വീ​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കും നേ​ടാ​നാ​യ​ത് 15 റ​ൺ​സ്. ഒ​ടു​വി​ൽ ക​ളി​ക്ക​ള​ത്തി​ലെ കാ​വ്യ​നീ​തി പോ​ലെ അ​ടി​ച്ചു​കൂ​ട്ടി​യ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ക്ക​ണ​ക്കി​ൽ ക്രി​ക്ക​റ്റി​ന്‍റെ ത​റ​വാ​ട്ടി​ലേ​ക്ക് ലോ​ക കി​രീ​ടം ആ​ദ്യ​മാ​യെ​ത്തു​ക​യും ചെ​യ്തു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റു ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് നി​ശ്ചി​ത 50 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 241 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. 55 റ​ണ്‍​സെ​ടു​ത്ത നി​ക്കോ​ള്‍​സി​നും 47 റ​ണ്‍​സ് നേ​ടി​യ ലാ​ഥ​ത്തി​നും 30 റ​ൺ​സ് നേ​ടി​യ കെ​യി​ൻ വി​ല്യം​സ​ണി​നും ഒ​ഴി​കെ കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യി​ല്‍ ആ​ര്‍​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. ഗ​പ്റ്റി​ൽ 19 റ​ൺ​സി​നും ടെ​യ്‌​ല​ർ 15 റ​ൺ​സി​നും നീ​ഷാ​മും ഗ്രാ​ൻ​ഡ് ഹോ​മും യ​ഥാ​ക്ര​മം 19ഉം 16​ഉം വീ​തം റ​ൺ​സി​നും പു​റ​ത്താ​യി.

10 ഓ​വ​റി​ല്‍ 42 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ലി​യാം പ്ല​ങ്ക​റ്റും ഒ​ൻ​പ​ത് ഓ​വ​റി​ൽ 37 റ​ണ്‍​സ് ന​ല്‍​കി മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത ക്രി​സ് വോ​ക്‌​സു​മാ​ണ് കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​ത്. ജോ​ഫ്ര ആ​ര്‍​ച്ച​റും മാ​ര്‍​ക്ക് വു​ഡും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത കീ​വി​ക​ൾ​ക്ക് 29 റ​ണ്‍​സി​നി​ട​യി​ല്‍ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. 18 പ​ന്തി​ല്‍ 19 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ മാ​ര്‍​ട്ടി​ന്‍ ഗ​പ്റ്റി​ലാ​ണ് അ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ എ​ത്തി​യ നാ​യ​ക​ൻ കെ​യി​ൻ വി​ല്യം​സ​ൺ 53 പ​ന്തി​ല്‍ 30 റ​ണ്‍​സ് അ​ടി​ച്ച് പ്ല​ങ്ക​റ്റി​ന്‍റെ പ​ന്തി​ല്‍ ബ​ട്‌​ല​ര്‍​ക്ക് ക്യാ​ച്ച് ന​ല്‍​കി മ​ട​ങ്ങി. ര​ണ്ടാം വി​ക്ക​റ്റി​ല്‍ നി​ക്കോ​ള്‍​സി​നൊ​പ്പം 74 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് വി​ല്ല്യം​സ​ണ്‍ മ​ട​ങ്ങി​യ​ത്.

അ​പ്പോ​ഴും ഒ​ര​റ്റ​ത്തു പി​ടി​ച്ചു നി​ൽ​ക്കാ​ൻ ശ്ര​മി​ച്ച നി​ക്കോ​ൾ​സും പ്ല​ങ്ക​റ്റി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. 77 പ​ന്തി​ല്‍ 55 റ​ണ്‍​സെ​ടു​ത്ത നി​ക്കോ​ള്‍​സി​നു പി​ന്നാ​ലെ എ​ത്തി​യ ടെ​യ്‌​ല​ർ​ക്ക് അ​ധി​ക​മൊ​ന്നും ആ​യു​സു​ണ്ടാ​യി​രു​ന്നി​ല്ല. 31 പ​ന്തി​ല്‍ 15 റ​ണ്‍​സ് മാ​ത്ര​മെ​ടു​ത്താ​ണ് പ​രി​ച​യ സ​മ്പ​ന്ന​നാ​യ ടെ​യ്‌​ല​ർ മ​ട​ങ്ങി​യ​ത്. പി​ന്നീ​ടെ എ​ത്തി​യ​വ​രി​ൽ 56 പ​ന്തി​ല്‍ 47 റ​ണ്‍​സെ​ടു​ത്ത ടോം ​ലാ​ഥ​ത്തി​നൊ​ഴി​കെ ആ​ർ​ക്കും ചെ​റു​ത്തു നി​ൽ​ക്കാ​നാ​യി​ല്ല.