ലോ​ക​ക​പ്പി​ലെ താ​ര​മാ​യി കെ​യ്​ൻ വി​ല്യം​സ​ൺ
ലോ​ഡ്സ്: ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ താ​ര​മാ​യി ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ൺ. പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 578 റ​ൺ​സ് നേ​ടി​യാ​ണ് വി​ല്യം​സ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യ​ത്. ര​ണ്ട് സെ​ഞ്ചു​റി​ക​ളും ര​ണ്ട് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​ണ് താ​ര​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്നു പി​റ​ന്ന​ത്. 82.57 ശ​രാ​ശ​രി​യി​ലാ​ണ് വി​ല്യം​സ​ണി​ന്‍റെ പ്ര​ക​ട​നം.

ഈ ​ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് വി​ല്യം​സ​ൺ. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ൽ നി​ന്നാ​ണ് വി​ല്യം​സ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

വി​ല്യം​സ​ണി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ വ​രെ എ​ത്തി​യ​ത്. വി​ല്യം​സ​ണി​നു ഫെ​ർ​ഗൂ​സ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ബൗ​ള​ർ​മാ​രും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. ഒ​ൻ​പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഫെ​ർ​ഗൂ​സ​ൺ 21 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​രു​ന്നു.

ഒ​രു ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടു​ന്ന നാ​യ​ക​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡും വി​ല്യം​സ​ണ്‍ സ്വ​ന്ത​മാ​ക്കി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ ബാ​റ്റ് ചെ​യ്യ​വെ പ​ത്താം ഓ​വ​റി​ല്‍ ജോ​ഫ്രാ ആ​ര്‍​ച്ച​റു​ടെ പ​ന്തി​ല്‍ സി​ങ്കി​ള്‍ നേ​ടി 549 റ​ണ്‍​സ് ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ തി​ക​ച്ച​തോ​ടെ​യാ​ണ് വി​ല്യം​സ​ണ്‍ റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. 2007ല്‍ ​ശ്രീ​ല​ങ്ക​ക്കാ​യി 548 റ​ണ്‍​സ് നേ​ടി​യ മ​ഹേ​ള ജ​യ​വ​ര്‍​ധ​നെ​യു​ടെ റി​ക്കാ​ര്‍​ഡാ​ണ് വി​ല്യം​സ​ണ്‍ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.