‘ഐ​സി​സി​യു​ടെ വി​ഡ്ഢി നി​യ​മം’
ലണ്ടൻ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ വി​ജ​യി​യാ​യി നി​ര്‍ണ​യി​ച്ച​തി​നെ​തി​രേ മു​ന്‍ താ​ര​ങ്ങ​ള്‍. 50 ഓ​വ​റി​ല്‍ സ്‌​കോ​ര്‍ (241) തു​ല്യ​ത പാ​ലി​ച്ച​തോ​ടെ സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്കു മ​ത്സ​രം ക​ട​ന്നു. സൂ​പ്പ​ര്‍ ഓ​വ​റി​ലും സ്‌​കോ​ര്‍ (15) തു​ല്യ​മാ​യ​തോ​ടെ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണം വ​ച്ച് ഇം​ഗ്ല​ണ്ടി​നെ ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ താ​ര​ങ്ങ​ള്‍ക്കു പു​റ​മെ ആ​രാ​ധ​ക​രും ഈ ​നി​യ​മ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.ഏ​ക​ദി​ന ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഫൈനൽ ടൈ ആകുന്നതും സൂ​പ്പ​ര്‍ ഓ​വ​റി​ലൂ​ടെ വി​ജ​യി​യെ നി​ര്‍ണ​യി​ക്കു​ന്നതും.

ന്യൂ​സി​ല​ന്‍ഡി​നേ​ക്കാ​ള്‍ ഒ​രു റ​ണ്‍ പോ​ലും ഇം​ഗ്ല​ണ്ട് അ​ധി​കം നേ​ടി​യി​ട്ടി​ല്ല. കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ക​ള്‍ ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. സൂ​പ്പ​ര്‍ ഓ​വ​റിൽ ന്യൂ​സി​ല​ന്‍ഡ് സി​ക്‌​സും അ​ടി​ച്ചു. എ​ന്നി​ട്ടും നി​യ​മം ഇം​ഗ്ല​ണ്ടി​നെ തു​ണയ്​ക്കു​ക​യാ​യി​രു​ന്നു.

ഡ​ക്ക്‌​വ​ര്‍ത്ത് ലൂ​യി​സ് നി​യ​മ​ത്തി​ല​ട​ക്കം ന​ഷ്ട​മാ​യ വി​ക്ക​റ്റു​ക​ളും വി​ജ​യി​യെ നി​ര്‍ണ​യി​ക്കു​ന്ന​തി​ല്‍ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ലൂ​ടെ മാ​ത്രം വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് ഓ​സീ​സി​ന്‍റെ മു​ന്‍ താ​രം ഡീ​ന്‍ ജോ​ണ്‍സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക്രൂ​ര​ത എ​ന്നാ​യി​രു​ന്നു കി​വീ​സി​ന്‍റെ മു​ന്‍ ക്യാ​പ്റ്റ​ന്‍ സ്റ്റീ​ഫ​ന്‍ ഫ്‌​ളെ​മി​ങ്ങി​ന്‍റെ ട്വീ​റ്റ്. ഈ ​നി​യ​മം മ​ന​സി​ലാ​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​താ​ണെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ മു​ന്‍ താ​രം മു​ഹ​മ്മ​ദ് കൈ​ഫ് പ​റ​ഞ്ഞ​ത്. ഐ​സി​സി​യു​ടെ വി​ഡ്ഢി നി​യ​മം എ​ന്നാ​ണ് ഗൗ​തം ഗം​ഭീ​ര്‍ ട്വീ​റ്റ് ചെ​യ്ത​ത്.

ന്യൂ​സി​ല​ന്‍ഡി​നോ​ട് സ​ഹാ​നു​ഭൂ​തി. ഒ​രു കാ​ര്യം പ​റ​യാ​തെ വ​യ്യ. വിജ​യി​ക​ളെ നി​ശ്ച​യി​ക്കു​ന്ന ഈ ​രീ​തി ഭീ​ക​ര​മാ​ണ്. ഈ ​നി​യ​മം മാ​റ​ണ​ം- ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​ന്‍ താ​രം ബ്രെ​റ്റ് ലീ ​പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ന്‍ഡും സം​യു​ക്ത ജേ​താ​ക്ക​ളാ​യി എ​ന്ന നി​ല​യി​ലാ​യി​രി​ക്കും 2019 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ഓ​ര്‍മി​ക്ക​പ്പെ​ടു​ക​യെ​ന്നാ​ണ് സ​ഞ്ജ​യ് മ​ഞ്ജ​രേ​ക്ക​റു​ടെ ട്വീ​റ്റ്.

എ​ന്താ​യാ​ലും ന​ല്ല പ​ണി​യാ​യി​പ്പോ​യി ഐ​സി​സി. നി​ങ്ങ​ളു​ടെ കാ​ര്യം മൊ​ത്ത​ത്തി​ലൊ​രു ത​മാ​ശ​യാ​ണ് എ​ന്നാ​ണ് മു​ന്‍ കി​വീ​സ് താ​രം സ്‌​കോ​ട് സ്റ്റൈറി​സ് ട്വിറ്റ​റി​ല്‍ കു​റി​ച്ച​ത്.