ന്യൂ​സി​ല​ൻ​ഡി​ൽ ജ​നി​ച്ച ഇംഗ്ലീഷ് താരം!
പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ കി​​രീ​​ട​​ത്തി​​നും ന്യൂ​​സി​​ല​​ൻ​​ഡി​​നും ഇ​​ട​​യി​​ൽ പ്ര​​തി​​നാ​​യ​​ക​​നാ​​യ​​ത് ബെ​​ൻ സ്റ്റോ​​ക്സ്. ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ജ​​നി​​ച്ച്, ഇം​ഗ്ല​ണ്ടി​​ൽ വ​​ള​​ർ​​ന്ന സ്റ്റോ​​ക​​്സ് ആ​​ണ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ഇം​​ഗ്ല​​ണ്ടി​​ന്‍റെ മു​​ൻ​​നി​​ര ത​​ക​​ർ​​ന്ന​​പ്പോ​​ഴെ​​ല്ലാം ഈ ​​ലോ​​ക​​ക​​പ്പി​​ൽ സ്റ്റോ​​ക്സ് അ​​വ​​ത​​രി​​ച്ചി​​രു​​ന്നു. ലീ​ഗ് റൗ​ണ്ടി​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 89ഉം ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ 82 നോ​​ട്ടൗ​​ട്ടു​​മെ​​ല്ലാം സ്റ്റോ​​ക്സി​​ന്‍റെ ബ്രി​​ല്യ​​ൻ​​സ് വെ​​ളി​​പ്പെ​​ടു​​ത്തി.

ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലും സ്റ്റോ​​ക്സ് താ​​ര​​മാ​​യി. ത​​ക​​ർ​​ച്ച​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി​​യ ഇം​ഗ്ല​​ണ്ടി​​നെ ജോ​​സ് ബ​​ട്‌​ല​​റി​​നൊ​​പ്പം (59 റ​​ണ്‍​സ്) ചേ​​ർ​​ന്ന് ക​​ര​​ക​​യ​​റ്റി​​യ​​ത് സ്റ്റോ​​ക്സ് ആ​​ണ്. 98 പ​​ന്തി​​ൽ 84 റ​​ണ്‍​സ് നോ​​ട്ടൗ​​ട്ടു​​മാ​​യി നി​​ന്ന കി​​വീ​​സ് പാ​​ര​​ന്പ​​ര്യ​​ക്കാ​​ര​​നാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ സ്വ​​പ്നം ത​​ക​​ർ​​ത്ത​​ത്. മ​​ത്സ​​രം സൂ​​പ്പ​​ർ ഓ​​വ​​റി​​ലേ​​ക്ക് നീ​​ണ്ട​​പ്പോ​​ഴും മൂ​​ന്ന് പ​​ന്തി​​ൽ എ​​ട്ട് റ​​ണ്‍​സു​​മാ​​യി അ​​ദ്ദേ​​ഹം പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

23.1 ഓ​​വ​​റി​​ൽ നാ​​ലി​​ന് 86 എ​​ന്ന നി​​ല​​യി​​ൽ ക്രീ​​സി​​ൽ ഒ​​ന്നി​​ച്ച ബ​​ട്‌​ല‌​​റും സ്റ്റോ​​ക്സും ചേ​​ർ​​ന്ന് അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ 110 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ ഇം​ഗ്ല​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. അ​​വ​​സാ​​ന ഓ​​വ​​റി​​ലാ​​ണ് ക​​ളി മാ​​റി​​മ​​റി​​ഞ്ഞ​​ത്. ആ​​റ് പ​​ന്തി​​ൽ 15 റ​​ണ്‍​സ് ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന ഇം​ഗ്ല​​ണ്ടി​​നാ​​യി ഓ​​വ​​റി​​ലെ മൂ​​ന്നാം പ​​ന്തി​​ൽ ട്രെ​​ന്‍റ് ബോ​​ൾ​​ട്ടി​​നെ മി​​ഡ് വി​​ക്ക​​റ്റി​​ലൂ​​ടെ സ്റ്റോ​​ക്സ് സി​​ക്സ​​ർ പ​​റ​​ത്തി. തൊ​​ട്ട​​ടു​​ത്ത പ​​ന്തി​​ൽ ര​​ണ്ട് റ​​ണ്‍​സ് ഓ​​ടു​​ന്ന​​തി​​നി​​ടെ ക്രീ​​സി​​ലേ​​ക്ക് ഡൈ​​വ് ചെ​​യ്ത സ്റ്റോ​​ക്സി​​ന്‍റെ ബാ​​റ്റി​​ൽ മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ലി​​ന്‍റെ ത്രോ ​​കൊ​​ണ്ട് ബൗ​​ണ്ട​​റി. അ​​തോ​​ടെ അ​​ന്പ​​യ​​ർ ബൈ ​​ഫോ​​റും ര​​ണ്ട് റ​​ണ്‍​സും ഉ​​ൾ​​പ്പെ​​ടെ ആ​​റ് റ​​ണ്‍​സ് അ​​നു​​വ​​ദി​​ച്ചു. ആ ​​ത്രോ ആ​​ണ് കി​​വീ​​സി​​ന്‍റെ വി​​ധി​​നി​​ർ​​ണ​​യി​​ച്ച​​തും ഇം​​ഗ്ല​​ണ്ടി​​നെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച​​തും.

റ​​ഗ്ബി താ​​ര​​വും പ​​രി​​ശീ​​ല​​ക​​നു​​മാ​​യ ജെ​​റാ​​ർ​​ഡ് സ്റ്റോ​​ക്സി​​ന്‍റെ മ​​ക​​നാ​​ണ് ബെ​​ൻ സ്റ്റോ​​ക്സ്. ജെ​​റാ​​ർ​​ഡ് സ്റ്റോ​​ക്സ് ഇം​​ഗ്ല​​ണ്ടി​​ലെ വ​​ർ​​ക്കിം​​ഗ് ടൗ​​ണ്‍ റ​​ഗ്ബി ലീ​​ഗ് ക്ല​​ബ്ബി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യ​​തോ​​ടെ സ​​കു​​ടും​​ബം യു​​കെ​​യി​​ൽ എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. കോ​​ക്ക​​ർ​​മ​​ത്ത് ക്രി​​ക്ക​​റ്റ് ക്ല​​ബ്ബി​​ലൂ​​ടെ ക​​ളി​​ച്ചു​​വ​​ള​​ർ​​ന്ന ബെ​​ൻ സ്റ്റോ​​ക്സ് ആഭ്യ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തി​​ള​​ങ്ങി 2011ൽ ​​ഇം​​ഗ്ല​ണ്ടി​​നാ​​യി അ​​ര​​ങ്ങേ​​റി.