Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
September 19, 2018
 
 
    
 
Print this page
 

പണത്തിനുമുയരെ മാതൃകയുടെ മൂല്യം

1920-കളിൽ ഷിക്കാഗോനഗരം അടക്കിവാണിരുന്ന അധോലോകനായകനായിരുന്നു ആൽ കപ്പോണ്‍ (1899-1944). ഇരുപത്തിയാറാമത്തെ വയസിൽ ആയിരത്തിലേറെ അംഗങ്ങളുള്ള മാഫിയാസംഘത്തിന്‍റെ തലവനായിത്തീർന്ന കപ്പോണ്‍ ഏതു കൊടുംക്രൂരകൃത്യത്തിനും മടികാണിച്ചിരുന്നില്ല. തന്‍റെ എതിരാളികളെയെല്ലാം വകവരുത്തി നഗരം അടക്കിവാഴുവാനാണ് കപ്പോണ്‍ ശ്രമിച്ചത്.

കുറ്റവാളിയായിരുന്ന കപ്പോണിനെ നിയമത്തിന്‍റെ ചങ്ങലയിൽനിന്ന് എപ്പോഴും രക്ഷിച്ചിരുന്നത് ഈസി എഡ്ഡി എന്ന പ്രഗത്ഭനായ വക്കീലായിരുന്നു. നിയമകാര്യങ്ങളിൽ എഡ്ഡിയെ വെല്ലുവാൻ അന്ന് ഷിക്കാഗോയിൽ ആരുമുണ്ടായിരുന്നില്ല. എഡ്ഡിയുടെ വിദഗ്ധമായ സഹായം കൊണ്ടു മാത്രമാണ് കപ്പോണ്‍ പലപ്പോഴും ഇരുന്പഴിക്കുള്ളിൽനിന്നു രക്ഷപ്പെട്ടത്.

എഡ്ഡിയുടെ സേവനത്തിനുള്ള പ്രതിഫലമായി കപ്പോണ്‍ എഡ്ഡിക്കു ധാരാളം പണം കൊടുത്തു. അതുപോലെ, എഡ്ഡിക്ക് താമസിക്കുവാൻ വേണ്ടി കൊട്ടാരസമാനമായ ഒരു വീടും നൽകി. എഡ്ഡിയുടെ സുരക്ഷിതത്വത്തിനുവേണ്ടി കാവൽക്കാരെയും കപ്പോണ്‍ നിയമിച്ചു.

ആദ്യമൊക്കെ സ്വന്തം കഴിവിനെക്കുറിച്ചും കപ്പോണിനുവേണ്ടി കോടതിയിൽ താൻ നേടിയെടുക്കുന്ന ഓരോ വിജയത്തെക്കുറിച്ചും വലിയ മതിപ്പായിരുന്നു എഡ്ഡിക്ക്. എന്നാൽ, കുറെ വർഷം കഴിഞ്ഞപ്പോൾ തന്‍റെ ജീവിതത്തെക്കുറിച്ച് എഡ്ഡിക്ക് അവജ്ഞ തോന്നുവാൻ തുടങ്ങി. തന്‍റെ ജീവിതംവഴി താൻ തന്‍റെ ഏകപുത്രനു നൽകുന്ന ദുർമാതൃകയായിരുന്നു അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചത്.

എഡ്ഡിയുടെ പുത്രനായ ബുച്ച് അതിസമർഥനായിരുന്നു. അവനു നല്ല വിദ്യാഭ്യാസവും ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും നൽകുന്നതിൽ എഡ്ഡി പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ, അധോലോകവുമായുള്ള തന്‍റെ ബന്ധം തനിക്കു മാത്രമല്ല, തന്‍റെ പുത്രനും നാശത്തിനു കാരണമാകുമല്ലോ എന്നോർത്തപ്പോൾ അദ്ദേഹം ഞെട്ടി. തന്‍റെ പുത്രൻ തന്നെപ്പോലെ തെറ്റിൽ വീഴാതെ സമൂഹത്തിനു ന·ചെയ്യുന്നവനായി ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, അവൻ നല്ലവനായിത്തീരണമെങ്കിൽ താൻതന്നെ നല്ലവനായി മാറണം. എന്നാൽ, അതിനു കൊടുക്കേണ്ട വില വളരെ വലുതാണുതാനും.

ദീർഘനാൾ നീണ്ടുനിന്ന ആത്മസംഘർഷത്തിനും ആത്മപരിശോധനയ്ക്കുംശേഷം എഡ്ഡി അധോലോകനായകനുമായുള്ള ബന്ധം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. എന്നു മാത്രമല്ല, കപ്പോണിനെതിരേ കോടതിയിൽ മൊഴിനൽകുവാനും അദ്ദേഹം തയാറായി. തന്‍റെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണത് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നാൽ, എഡ്ഡി ഭയപ്പെട്ടില്ല. തി·യിൽനിന്നു വിട്ടുമാറി തന്‍റെ പുത്രന് ഒരു നല്ല മാതൃക നൽകുക എന്നതായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. എഡ്ഡി കപ്പോണിനെതിരേ മൊഴിനൽകി ഒരു വർഷം തികയുന്നതിനു മുന്പുതന്നെ കപ്പോണിന്‍റെ ഗുണ്ടകൾ എഡ്ഡിയെ വെടിവച്ചുകൊന്നു.

പണമുണ്ടാക്കുവാൻ വേണ്ടിയായിരുന്നു എഡ്ഡി കപ്പോണിന്‍റെ പിന്നാലെ പോയത്. കപ്പോണ്‍ സാമൂഹ്യദ്രോഹിയും കുറ്റവാളിയുമാണെന്ന വസ്തുത ആദ്യമൊന്നും എഡ്ഡിയെ വിഷമിപ്പിച്ചില്ല. ഏതു പിശാചിനുവേണ്ടി വാദിച്ചാണെങ്കിലും കുറേ പണമുണ്ടാക്കണമെന്നു മാത്രമായിരുന്നു എഡ്ഡിയുടെ ചിന്താഗതി.

എഡ്ഡിയെപ്പോലെ ഏതു വിധേനെയും പണമുണ്ടാക്കണമെന്നു ചിന്തിക്കുന്നവർ കൂടുതലുള്ള കാലഘട്ടമല്ലേ നമ്മുടേത്? കൊള്ളയടിച്ചും കൈക്കൂലി വാങ്ങിയും പണമുണ്ടാക്കുന്നതിൽ എത്ര താത്പര്യമാണു പലർക്കും! പണം സന്പാദിക്കുന്നതിന് ഏതു മാർഗവും അവലംബിക്കാമെന്നല്ലേ പലരും ചിന്തിക്കുന്നത്? തങ്ങളുടെ കുടുംബാംഗങ്ങളുടെ ന·യ്ക്കുവേണ്ടി പണം സന്പാദിക്കുകയാണെന്നല്ലേ അവരുടെ വിചാരം?

എന്നാൽ, മറ്റുള്ളവരെ കുത്തിക്കവർന്നും കൈക്കൂലി വാങ്ങിയുമുണ്ടാക്കുന്ന പണത്തിൽനിന്നു ന·യുണ്ടാകുമോ? അന്യായമാർഗങ്ങളിലൂടെ നമ്മുടെ പക്കലെത്തുന്ന പണംവഴി നാം കുടുംബത്തിൽ നാശം വിതയ്ക്കുകയല്ലേ ചെയ്യുന്നത്? അന്യായമാർഗങ്ങളിലൂടെ പണമുണ്ടാക്കുന്ന മാതാപിതാക്കൾ മക്കൾക്കു നൽകുന്ന പാഠം എന്താണ്? മാതാപിതാക്കൾ മക്കൾക്ക് ദുർമാതൃക നൽകിയതിനുശേഷം മക്കൾ ദുർമാർഗികളായി മാറുന്നതിനെക്കുറിച്ച് എങ്ങനെ പരാതിപ്പെടാനും സങ്കടപ്പെടാനുമാകും?

മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയുമൊക്കെ ന· ആഗ്രഹിക്കുന്നവർ കള്ളത്തരത്തിനും കരിഞ്ചന്തയ്ക്കും കൈക്കൂലിക്കുമൊക്കെ പോകുമോ? അന്യായമാർഗങ്ങളിലൂടെ പണമുണ്ടാക്കി മക്കൾക്കു കൊടുക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടതല്ലേ അവർക്കു നല്ല ജീവിതമാതൃക നൽകി അവരെ ന·യിലൂടെ നയിക്കുക എന്നുള്ളത്?

ഇനി എഡ്ഡിയുടെ കഥയിലേക്ക് മടങ്ങിവരട്ടെ: തന്‍റെ പുത്രനായ ബുച്ചിനു സ·ാതൃക നൽകുവാനും ബുച്ചിന്‍റെ ന· ഉറപ്പുവരുത്തുവാനുമായിരുന്നു എഡ്ഡി കപ്പോണുമായുള്ള ബന്ധം അവസാനിപ്പിച്ചത്. അതുവഴിയായി അദ്ദേഹത്തിനു ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

എന്നാൽ, എഡ്ഡിയുടെ സ·ാതൃകയും ത്യാഗവും വൃഥാവിലായില്ല. അദ്ദേഹത്തിന്‍റെ പുത്രനായ ബുച്ച് രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ഹീറോ ആയിരുന്നു. യു.എസ്. നേവൽ അക്കാദമിയിൽനിന്നു പ്രശസ്തവിജയം നേടിയ ബുച്ച് 1942 ഫെബ്രുവരി 20-ന് ഒൻപത് ജാപ്പനീസ് യുദ്ധവിമാനങ്ങളെ ഒറ്റയ്ക്കു നേരിട്ട് അവയിൽ അഞ്ചെണ്ണം വെടിവച്ചുവീഴ്ത്തുകയും മൂന്നെണ്ണത്തിനു കേടുവരുത്തുകയും ചെയ്തു. ലെക്സിംഗ്ടണ്‍ എന്ന വിമാനവാഹിനിക്കപ്പലിനെ ഒറ്റയ്ക്കുനിന്നു പോരാടി രക്ഷപ്പെടുത്തിയ ബുച്ചിനു കോണ്‍ഗ്രഷണൽ മെഡൽ ഓഫ് ഓണർ എന്ന അത്യുന്നത ബഹുമതിവരെ ലഭിക്കുകയുണ്ടായി. സ്വന്തം ജീവൻ പണയപ്പെടുത്തി ബുച്ച് അന്നു നടത്തിയ സാഹസികപോരാട്ടത്തിന്‍റെ ചിത്രങ്ങൾ ബുച്ചിന്‍റെ വിമാനത്തിൽ ഘടിപ്പിച്ചിരുന്ന കാമറ ഒപ്പിയെടുക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിൽ പ്രശസ്തസേവനം കാഴ്ചവച്ച ബുച്ച് 1943 നവംബർ 20-ന് യുദ്ധത്തിൽ മൃതിയടയുകയാണുണ്ടായത്.

ബുച്ച് എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ ശരിയായ പേര് എഡ്വേർഡ് ഒഹെയർ എന്നായിരുന്നു. സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്‍റെ സ്മരണ നിലനിർത്താനാണ് ഷിക്കാഗോയിലെ ഇന്‍റർനാഷണൽ എയർപോർട്ടിന് ഒഹെയർ ഇന്‍റർനാഷണൽ എയർപോർട്ട് എന്നു നാമകരണം ചെയ്തിരിക്കുന്നത്.

മാതാപിതാക്കൾ മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സാന്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നതിൽ സംശയമില്ല. എന്നാൽ, അതൊരിക്കലും വഞ്ചനയിലൂടെയും ചതിയിലൂടെയും മറ്റു തെറ്റായ മാർഗങ്ങളിലൂടെയുമാകരുത്. സാന്പത്തിക സുരക്ഷിതത്വത്തേക്കാൾ പ്രധാനപ്പെട്ടത് മാതാപിതാക്കൾ മക്കൾക്കു നൽകുന്ന സ·ാതൃകയും നല്ല ശിക്ഷണവുമാണ്. മക്കളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നതും ഈ മാതൃക തന്നെയായിരിക്കും.

എഡ്ഡി സ്വന്തം ജീവൻ പണയംവച്ചും തന്‍റെ മകനു നല്ല മാതൃക നൽകാൻ തയാറായി. മക്കളുടെ യഥാർഥ ന·യാണു മാതാപിതാക്കൾ ആഗ്രഹിക്കുന്നതെങ്കിൽ അവർ എഡ്ഡിയുടെ മാതൃക മറക്കാതിരിക്കട്ടെ.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.