Jeevithavijayam
8/15/2020
    
പദവികളുടെ പടവുകൾ കയറുന്പോൾ..
രോഗംമൂലം ചെറുപ്പത്തിൽ കാഴ്ചനഷ്ടപ്പെട്ട ഒരു യുവതി. കാഴ്ചയില്ലാത്തതിന്‍റെ ദുഃഖം അവളെ ഏറെ അലട്ടി. അവൾക്ക് എല്ലാവരോടും വെറുപ്പായിരുന്നു. തന്നെ പരിചരിച്ചിരുന്ന കുടുംബാംഗങ്ങളോടു പോലും അവൾ സ്നേഹം കാണിച്ചില്ല. തനിക്കു കാഴ്ച നഷ്ടപ്പെട്ടതിന്‍റെ കുറ്റം അവൾ അവരുടെ മേൽ ചാരി.

അങ്ങനെയിരിക്കേ ഒരു ചെറുപ്പക്കാരൻ അവളെ പരിചയപ്പെടുവാനിടയായി. ആദ്യമൊക്കെ അയാൾക്കവളോടു സഹതാപമായിരുന്നു. പിന്നീടത് അവളോടുള്ള താത്പര്യമായി വളർന്നു. അവന്‍റെ സാമീപ്യം അവൾക്കും ഇഷ്ടപ്പെട്ടു. സാവധാനം അവളുടെ ജീവിതത്തിലെ വിഷാദം അകന്നു. അവൾ പൊട്ടിച്ചിരിക്കാനും മറ്റുള്ളവരോടു സന്തോഷപൂർവം ഇടപെടാനും തുടങ്ങി.

അവർ അനുരാഗബദ്ധരായി. അവനെ പിരിഞ്ഞിരിക്കാൻ അവൾക്കോ അവളെ പിരിഞ്ഞിരിക്കാൻ അവനോ കഴിയാത്ത അവസ്ഥ. എല്ലാ കാര്യങ്ങൾക്കും അവളെ സഹായിക്കാൻ അവനുണ്ടായിരുന്നു.

ഒരു ദിവസം അവർ ഓരോരോ കാര്യങ്ങൾ പറഞ്ഞുരസിക്കുന്നതിനിടയിൽ അവൾ അവന്‍റെ കരം ഗ്രഹിച്ചു. എന്നിട്ട് അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം പറഞ്ഞു: ന്ധന്ധഎനിക്കു കാഴ്ചയുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കല്യാണം കഴിക്കുമായിരുന്നു.’’

അവളുടെ ഈ വാക്കുകൾ കേട്ടപ്പോൾ അവന്‍റെ മനം കുളിർത്തു. ന്ധന്ധദൈവം നിനക്കു കാഴ്ച തരും,’’ അവൻ അവളെ ആശ്വസിപ്പിച്ചു. ന്ധന്ധഅങ്ങനെ സംഭവിച്ചാൽ അത് എന്‍റെ യും നിന്‍റെയും ഭാഗ്യദിനമാകുമായിരുന്നു,’’ അവൾ പ്രതിവചിച്ചു.

ഒരു ദിവസം അവൾ ക്കു കണ്ണു ഡോക്ടറുടെ വിളിവന്നു. ആരോ ഒരാൾ അവൾക്കു രണ്ടു കണ്ണുകൾ ദാനം ചെയ്തു എന്നായിരുന്നു സന്ദേശം.

അവൾ ഉടനേ ആശുപത്രിയിലെത്തി നേത്രശസ്ത്രക്രിയയ്ക്കു വിധേയയായി പുതിയ കണ്ണുകൾ സ്വീകരിച്ചു. അങ്ങനെ അവൾക്കു കാഴ്ച ലഭിച്ചു.

ആശുപത്രിയിലായിരുന്ന അവസരത്തിൽ അവൾ തന്‍റെ പ്രേമഭാജനത്തെ തെരഞ്ഞു. പക്ഷേ, അവനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.

കുറെ ദിവസം കഴിഞ്ഞ് അവൻ അവളെ ഫോണിൽ വിളിച്ചു. അപ്പോൾ അവനെ കാണാതിരുന്നതിലുള്ള പരിഭവം അവൾ അറിയിച്ചു. എങ്കിലും അവന്‍റെ സ്വരം കേട്ടപ്പോൾ അവൾക്ക് ആശ്വാസമായി.

ന്ധന്ധനിനക്കു കാഴ്ച ലഭിച്ചല്ലോ. ഇനി നീ എന്നെ കല്യാണം കഴിക്കുമോ?’’ അവൻ അവളോടു ചോദിച്ചു.

ന്ധന്ധതീർച്ചയായും,’’ അവൾ ആവേശപൂർവം പറഞ്ഞു.

അല്പം കഴിഞ്ഞപ്പോൾ അവൻ അവ ളെ കാണാനെത്തി. അവനെ കണ്ടപ്പോൾ അവൾ അന്തംവിട്ടു പോയി. കാരണം കാഴ്ചയില്ലാത്തവനായിരുന്നു അവൻ.

ന്ധന്ധഒരു അന്ധനെ വിവാഹം കഴിക്കുകയോ? ഇല്ലേയില്ല,’’ അവൾ തറപ്പിച്ചു പറഞ്ഞു. ന്ധന്ധഅപ്പോൾ നീ എന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞത്?’’ അവൻ സങ്കടപൂർവം ചോദിച്ചു.


ന്ധന്ധസ്നേഹം! മണ്ണാങ്കട്ട! കണ്ണില്ലാത്തവനെ കെട്ടാൻ എന്നെ കിട്ടില്ല!’’ അവൾ തുറന്നടിച്ചു.

അവൻ ദുഃഖിതനായി മടങ്ങി. അടുത്തദിവസം അവൾക്ക് അവന്‍റെ ഒരു കത്തു ലഭിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: ന്ധന്ധനീ എന്‍റെ കണ്ണുകളെ ആപത്തൊന്നും വരുത്താതെ സൂക്ഷിക്കുക!’’

അവന്‍റെ കണ്ണുകളായിരുന്നു ദാനമായി അവൾക്കു ലഭിച്ചത്! സ്വന്തം കണ്ണുകളെ നൽകുവാൻ മാത്രം ആഴമുള്ളതായിരുന്നു അവന്‍റെ സ്നേഹം.

ഇന്‍റർനെറ്റിൽ കാണുവാനിടയായ ഈ നുറുങ്ങുകഥ ഹൃദയമുള്ളവരെയൊക്കെ സ്പർശിക്കുമെന്നു തീർച്ചയാണ്.

അതിർത്തികളില്ലാത്ത സ്നേഹമായിരുന്നു അവന്േ‍റത്. അവളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി സ്വന്തം കണ്ണുകളെപ്പോലും ദാനം ചെയ്യുവാൻ അവൻ തയാറായിരുന്നു.

എന്നാൽ അവളുടെ മനോഭാവം എന്തായിരുന്നു? കണ്ണുകൾ കിട്ടിയപ്പോൾ അവളുടെ സ്നേഹം ആവിയായിപ്പോയില്ലേ? കാഴ്ച ലഭിച്ചപ്പോൾ തന്‍റെ സ്റ്റേറ്റസ് വർധിച്ചെന്ന് അവൾക്കു തോന്നി. അങ്ങനെയുള്ള തനിക്ക് ഒരു അന്ധനെ വിവാഹം ചെയ്യുകയെന്നത് അചിന്തനീയമായിട്ടാണ് അവൾക്ക് അനുഭവപ്പെട്ടത്.

എന്തിന് നാം ഈ യുവതിയെ കുറ്റപ്പെടുത്തുന്നു? നമ്മുടെ ജീവിതസ്ഥിതിയിലുണ്ടാകുന്ന ഉയർച്ചയനുസരിച്ച് നമ്മുടെ ചിന്താഗതിയിലും മാറ്റം വരാറില്ലേ? ഏതെങ്കിലും ഭാഗ്യം കൊണ്ടു ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടായെന്നു കരുതുക. അല്ലെങ്കിൽ, പണക്കാരാകാൻ നമുക്കു പെട്ടെന്നു കഴിഞ്ഞുവെന്നു കരുതുക.

അങ്ങനെയുള്ള അവസരങ്ങളിൽ എത്ര വേഗത്തിലാണു നാം നമ്മുടെ സ്വന്തപ്പെട്ടവരെയും സുഹൃത്തുക്കളെയുമൊക്കെ മറന്നു പോകുന്നത്? അവർ നമ്മുടെ സ്വന്തമാണെന്നു പറയുവാൻ ചിലപ്പോഴെങ്കിലും നാം വൈമനസ്യം പ്രകടിപ്പിക്കാറില്ലേ?

കുടുംബ ബന്ധങ്ങളും സ്നേഹബന്ധങ്ങളുമൊക്കെ പലപ്പോഴും ഉലയുന്നതും നഷ്ടമാകുന്നതുമൊക്കെ നിസാരകാരണങ്ങളുടെ പേരിലാണ്. അങ്ങനെയുള്ള കാരണങ്ങളുടെ കൂടെ, ജീവിതത്തിൽ നാം പുതുതായി നേടുന്ന നേട്ടങ്ങളും പദവികളുമൊക്കെ ഉൾപ്പെടുന്നുണ്ടെന്നതല്ലേ വാസ്തവം?

ജീവിതത്തിൽ നാം ഉന്നതമായ നേട്ടങ്ങൾ ഉണ്ടാക്കുകതന്നെ വേണം. പക്ഷേ, അപ്പോൾ നമ്മുടെ സ്റ്റേറ്റസ് വർധിച്ചുവെന്നു കരുതി മറ്റുള്ളവരെ നാം അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യരുത്. നാം ഏത് ഉന്നതനേട്ടം ഉണ്ടാക്കിയാലും സ്വന്തക്കാരും സ്നേഹിതരും നമുക്ക് എന്നും വേണ്ടപ്പെട്ടവർ തന്നെ. അവർ നമ്മുടെ ബന്ധുക്കളും സ്നേഹിതരുമായി നിലനിൽക്കുമെന്നു നാം ഉറപ്പുവരുത്തുക തന്നെ വേണം.
    
To send your comments, please clickhere