പണ്ടുപണ്ട് ഒരു രാജാവിന് തന്റെ മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം വേണമായിരുന്നു. ആ ചോദ്യങ്ങൾ ഇവയാണ്:
ഒന്ന്: ഏതു കാര്യത്തിനും ഏറ്റവും പറ്റിയ സമയം ഏതാണ്? രണ്ട്: ആരാണ് സഹായം ഏറ്റവും ആവശ്യമുള്ളയാളുകൾ? മൂന്ന്: ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏതാണെന്ന് എങ്ങനെയാണ് അറിയുക?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാൻവേണ്ടി രാജാവ് തന്റെ രാജ്യത്തുള്ള പണ്ഡിതരെയെല്ലാം വിളിച്ചുകൂട്ടി. എന്നാൽ അവർ ഓരോരുത്തരും ഏറെ വ്യത്യസ്തമായ ഉത്തരങ്ങളാണ് രാജാവിന്റെ ചോദ്യങ്ങൾക്ക് നൽകിയത്. രാജാവിനാണെങ്കിൽ അവ ശരിയായ ഉത്തരങ്ങളായി തോന്നിയുമില്ല.
തന്റെ ചോദ്യങ്ങൾക്കുള്ള ശരിയായ ഉത്തരം ലഭിക്കാൻ രാജാവ് അന്വേഷണം തുടർന്നു. അങ്ങനെയാണ് അകലെ വനത്തിൽ താമസിക്കുന്ന ഒരു സന്യാസിയെക്കുറിച്ച് രാജാവ് കേൾക്കാനിടയായത്.
സന്യാസിയെക്കുറിച്ചു കേട്ടയുടനെ രാജാവ് തന്റെ അനുചര·ാരോടുകൂടി വനത്തിലേക്കു യാത്രതിരിച്ചു. സന്യാസി താമസിച്ചിരുന്ന കുടിലിനു സമീപത്തെത്തിയപ്പോൾ രാജാവ് തന്റെ അനുചര·ാരെ അകലെ നിർത്തിയിട്ട് ഒരു സാധാരണക്കാരന്റെ വേഷം ധരിച്ചാണ് സന്യാസിയെ കാണാൻ പോയത്.
സന്യാസി അപ്പോൾ തന്റെ കുടിലിനരികിലായി തൂന്പകൊണ്ട് കിളയ്ക്കുകയായിരുന്നു. രാജാവിനെ കണ്ടയുടനേ സന്യാസി അദ്ദേഹത്തെ അഭിവാദനം ചെയ്തു. അതിനുശേഷവും സന്യാസി തന്റെ ജോലി തുടർന്നു. അപ്പോൾ രാജാവ് തന്റെ ആഗമനോദ്ദേശ്യം വ്യക്തമാക്കി.
രാജാവു ചോദിച്ച മൂന്നു ചോദ്യങ്ങളും സന്യാസി ശ്രദ്ധാപൂർവം കേട്ടു. എങ്കിലും അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ ജോലി തുടർന്നതേയുള്ളു. അപ്പോൾ രാജാവ് പറഞ്ഞു: "താങ്കൾ ജോലി ചെയ്തു തളർന്നുകഴിഞ്ഞു. ഇനി ഞാൻ അല്പം സഹായിക്കാം.’’
സന്യാസിക്ക് ആ നിർദേശം സ്വീകാര്യമായിരുന്നു. അദ്ദേഹം തൂന്പ രാജാവിനു നൽകി. രാജാവു കിളയ്ക്കാനും തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ രാജാവ് സന്യാസിയോടു വീണ്ടും തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ചോദിച്ചു. അപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ സന്യാസി പറഞ്ഞു: ന്ധന്ധഇനി ഞാൻ കിളയ്ക്കാം.’’
പക്ഷേ, രാജാവു സന്യാസിക്കു തൂന്പ കൊടുത്തില്ല. അദ്ദേഹം വീണ്ടും ആഞ്ഞു കിളച്ചു. അധികം താമസിയാതെ നേരം ഇരുട്ടാൻ തുടങ്ങി. അപ്പോഴേക്കും ക്ഷീണിതനായിത്തീർന്ന രാജാവ് തൂന്പ താഴെവച്ചിട്ടു പറഞ്ഞു: ന്ധന്ധസമയം വൈകി. എന്റെ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിച്ചാണു ഞാൻ വന്നത്. ഉത്തരം നൽകാൻ അങ്ങേക്കു വിസമ്മതമാണെങ്കിൽ ഞാൻ പൊയ്ക്കൊള്ളാം.’’
രാജാവ് ഇത്രയും പറഞ്ഞുതീർന്നപ്പോഴേക്കും ദേഹം മുഴുവൻ രക്തമൊലിപ്പിച്ചുകൊണ്ട് ഒരാൾ അവിടെ ഓടിയെത്തി. അപ്പോൾ സന്യാസി പറഞ്ഞു: "ഇയാൾക്ക് എന്തുപറ്റി എന്ന് നമുക്ക് അന്വേഷിക്കാം.’’
ആരുടെയോ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടുവന്നയാളാണ് ആഗതനെന്നു രാജാവിനും സന്യാസിക്കും തോന്നി. അപ്പോൾ രാജാവ് തന്നെ അയാളുടെ മുറിവുകൾ കഴുകി, അവ പച്ചിലമരുന്നുകൾ ചേർത്തുവച്ചു കെട്ടി. അപ്പോഴേക്കും രാത്രിയായി. രാജാവും സന്യാസിയുംകൂടി അയാളെ കുടിലിനകത്തു കൊണ്ടുപോയി കിടത്തുകയും ചെയ്തു.
അധ്വാനംമൂലം ഇതിനകം ക്ഷീണിതനായിരുന്ന രാജാവ് കുടിലിനകത്ത് അല്പസമയം വിശ്രമിക്കാൻ തീരുമാനിച്ചു. പക്ഷേ, ആ വിശ്രമം നീണ്ട ഒരുറക്കമായി മാറി. പിറ്റേദിവസം രാവിലെ വളരെ വൈകിയാണ് രാജാവ് ഉറക്കമുണർന്നത്.
രാജാവ് ഉറക്കത്തിൽനിന്ന് ഉണരുന്പോൾ തലേദിവസം താൻ ശുശ്രൂഷിച്ചയാൾ അദ്ദേഹത്തിന്റെ സമീപം ഇരിക്കുന്നുണ്ടായിരുന്നു. രാജാവ് ഉറക്കമുണർന്നു എന്നു മനസിലാക്കിയ അയാൾ പറഞ്ഞു: ന്ധന്ധഎന്നോടു ക്ഷമിക്കൂ. എന്റെ സഹോദരനെ അങ്ങ് പണ്ട് ഉപദ്രവിച്ചതിന്റെപേരിൽ ഇന്നലെ അങ്ങയെ കൊല്ലാൻവേണ്ടി ഞാൻ വനത്തിൽ കാത്തിരിക്കുകയായിരുന്നു.’’ അങ്ങു മടങ്ങാൻ വൈകിയതുമൂലം ഞാൻ അന്വേഷിച്ചുവന്നപ്പോൾ അങ്ങയുടെ സേവകർ എന്നെ പിടികൂടാൻ നോക്കി. അവരുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടുവന്നപ്പോഴാണ് അങ്ങും സന്യാസിയും കൂടി എന്നെ ശുശ്രൂഷിച്ചത്. ഞാനിനി അങ്ങയുടെ ശത്രുവല്ല, വിനീതദാസനാണ്. അങ്ങ് എന്നോടു ക്ഷമിച്ച് എന്നെ അങ്ങയുടെ ദാസനായി സ്വീകരിച്ചാലും.’’
ഇതുകേട്ടപ്പോൾ രാജാവിനു വളരെ സന്തോഷം തോന്നി. രാജാവ് അയാളോടു ക്ഷമിച്ചു. അയാളെ തന്റെ ദാസനായി സ്വീകരിച്ചു.
ഇതിനുശേഷം രാജാവ് കുടിലിനു പുറത്തിറങ്ങി സന്യാസിയെ അന്വേഷിച്ചു. അപ്പോൾ സന്യാസി തന്റെ പണിസ്ഥലത്തുണ്ടായിരുന്നു. രാജാവ് സന്യാസിയെ സമീപിച്ചു പറഞ്ഞു: "ഞാൻ പോകുന്നതിനുമുന്പ് എന്റെ ചോദ്യങ്ങൾക്കു ദയവുചെയ്ത് ഉത്തരം പറയൂ.’’
സന്യാസി പറഞ്ഞു: ന്ധന്ധഅങ്ങയുടെ മൂന്നു ചോദ്യങ്ങൾക്കും ഇതിനകം ഉത്തരം ലഭിച്ചുകഴിഞ്ഞു.’’ രാജാവ് അപ്പോൾ ഒന്നും മനസിലാകാത്തരീതിയിൽ സന്യാസിയെ നോക്കി സന്യാസി പറഞ്ഞു.’’
ന്ധന്ധഇന്നലെ അങ്ങ് എന്നെ കാണാൻ വന്നപ്പോൾ കിളയ്ക്കാൻ എന്നെ സഹായിച്ചില്ലായിരുന്നുവെങ്കിൽ അങ്ങ് നേരത്തേ മടങ്ങിപ്പോവുകയും അങ്ങയുടെ ശത്രു അങ്ങയെ വധിക്കുകയും ചെയ്യുമായിരുന്നില്ലേ? അതുകൊണ്ട് അങ്ങയെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ ഏറ്റവും പറ്റിയ സമയം എന്നെ സഹായിച്ച സമയമായിരുന്നു.’’
ന്ധന്ധഅതുപോലെ, ഇന്നലെ ആദ്യം ഏറ്റവും സഹായം ആവശ്യമുള്ള ആൾ ഞാനായിരുന്നു. അങ്ങനെയുള്ള എന്നെ സഹായിക്കുകയായിരുന്നു. അങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ജോലി.’’
ന്ധന്ധപിന്നീട്, മുറിവേറ്റതുമൂലം നമ്മുടെ പക്കലേക്ക് ഓടിവന്നയാളായിരുന്നു അങ്ങയെ സംബന്ധിച്ചിടത്തോളം സഹായം അർഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. അയാളെ ശുശ്രൂഷിച്ച സമയമായിരുന്നു അങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സമയം. അതുപോലെ, അയാളെ ശുശ്രൂഷിക്കുക എന്നതായിരുന്നു അപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം.’’
ഇത്രയും പറഞ്ഞതിനുശേഷം സന്യാസി തുടർന്നു: "ഓർമിക്കുക, ഏതുകാര്യം ചെയ്യാനും പറ്റിയ സമയം ഇപ്പോൾത്തന്നെ. കാരണം, ഇപ്പോഴത്തെ സമയം മാത്രമേ നമ്മുടെ നിയന്ത്രണത്തിലുള്ളു. നമ്മുടെ സഹായം ഏറ്റവും അർഹിക്കുന്നയാളുകൾ നമ്മുടെ ചുറ്റുമുള്ളവർതന്നെ.
"കാരണം, നമുക്കു മാത്രമേ പലപ്പോഴും അവരെ സഹായിക്കാനാവൂ. നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റുള്ളവർക്കു ന· ചെയ്യുക എന്നുള്ളതുതന്നെ. കാരണം, അതിനുവേണ്ടിയാണ് നാം ഈ ലോകത്തിലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നത്.’’
സുപ്രസിദ്ധ റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയി തന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു മുത്തശ്ശിക്കഥയാണിത്. വിശദീകരണം ആവശ്യമില്ലാത്ത ഈ കഥയിൽ രാജാവു ചോദിച്ച ചോദ്യങ്ങൾക്കു സന്യാസി കൊടുത്ത ഉത്തരങ്ങൾ എന്നും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.