x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ വീ​ണ്ടും മാ​ധ്യ​മ നി​യ​ന്ത്ര​ണം; പ്ര​ധാ​ന സ​മ​ര ഗേ​റ്റും ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചു


Published: June 9, 2026 07:29 PM IST | Updated: June 9, 2026 07:29 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വീ​ണ്ടും ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​ മു​ത​ൽ അ​വ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ശിപാ​ർ​ശ ക​ത്ത് നി​ർ​ബ​ന്ധ​മാ​ക്കി. ശി​പാ​ർ​ശ ഇ​ല്ലാ​ത്ത പ​ക്ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.

മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​ന് പു​റ​മെ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്ര​ധാ​ന ക​വാ​ട​മാ​യ സ​മ​ര ഗേ​റ്റും അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ഇ​ട​ക്കാ​ല​ത്ത് കു​റ​ച്ചു​ദി​വ​സ​ത്തേ​ക്ക് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്ന ഈ ​പ്ര​ധാ​ന ഗേ​റ്റാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും വ​ലി​യ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​യി​രു​ന്നു സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ആ​ദ്യ​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ വി​ല​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യ​ത്. അ​ന്ന് ഈ ​ന​ട​പ​ടി​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​വും ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

Tags : Secretariate Media Latest News

Recent News

Corehub Up