Letters
എ​ൽ​പി​ജി സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണം
Friday, May 24, 2019 11:00 PM IST
പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു മു​ന്പാ​യി സ്വീ​ക​രി​ക്കേ​ണ്ട പ​രി​ശോ​ധ​ന​ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ടു​ത്ത​കാ​ല​ത്താ​യി ഈ ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ൽ പി​ഴ​വു​ക​ൾ സം​ഭ​വി​ക്കു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ സി​ലി​ണ്ട​റു​ക​ൾ പോ​ലും വീ​ണ്ടും ഗ്യാ​സ് നി​റ​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​ടി​ഭാ​ഗം തു​രു​ന്പെ​ടു​ത്തു ദ്ര​വി​ച്ച സി​ലി​ണ്ട​റു​ക​ളും ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തു​ന്നു. സി​ലി​ണ്ട​റു​ക​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണോ എ​ന്നും ലീ​ക്ക് ഉ​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​രി​മി​തി​ക​ളു​ണ്ട്. ഗ്യാ​സ് ലീ​ക്ക് ചെ​യ്താ​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ടം അ​തി​ഭീ​ക​ര​മാ​ണ്. അ​തി​നാ​ൽ സി​ലി​ണ്ട​ർ റീ​ഫി​ൽ ചെ​യ്യു​ന്ന​തി​നും വി​ത​ര​ണ​ത്തി​നു എ​ത്തി​ക്കു​ന്ന​തി​നും മു​ന്പു പ​രി​ശോ​ധ​ന​ക​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്ക​ണം.

ജ​യിം​സ് മു​ട്ടി​ക്ക​ൽ, പ്ര​സി​ഡ​ന്‍റ്, തൃ​ശൂ​ർ ജി​ല്ലാ ഉ​പ​ഭോ​ക്തൃ സ​മി​തി.