പിഴ ചുമത്തിയാൽ മാത്രം സുരക്ഷ ഉറപ്പാകുമോ?
Sunday, September 22, 2019 1:28 AM IST
ട്രാഫിക് നിയമങ്ങൾ കർശനമാക്കി നിയമലംഘകർക്കു വൻ പിഴ ചുമത്തുന്പോൾ അപകടക്കെണിയായി മാറിയിരിക്കുന്ന സംസ്ഥാനത്തെ പല റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിക്കാൻ അധികാരികൾ ശ്രദ്ധിക്കേണ്ടതല്ലേ. വാഹന ഉടമകളോട് റോഡ് ടാക്സ് ഈടാക്കുന്ന സർക്കാരിന് തകർന്ന റോഡ് നന്നാക്കി ട്രാഫിക് സിഗ്നലുകളും ദിശാബോർഡുകളും വച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബാധ്യതയില്ലേ?
സി.ഡി. വത്സപ്പൻ ചാലക്കൽ, മലകുന്നം