Letters
അ​​​നാ​​​സ്ഥ​​​യു​​​ടെ​​​യും നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും ഇ​​​ര
Sunday, November 17, 2019 11:20 PM IST
ഇ​​​ക്ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലാം തീ​​​യ​​​തി പാ​​​ലാ​​​യി​​​ൽ ന​​​ട​​​ന്ന ജൂ​​​നി​​​യ​​​ർ കാ​​​യി​​​കമേ​​​ള​​​യി​​​ൽ വോ​​​ള​​​ന്‍റി​​​യ​​​റാ​​​യി സേ​​​വ​​​നമ​​​നു​​​ഷ്ടി​​​ച്ച പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് സ്കൂ​​​ൾ പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ർ​​​ഥിയു​​​ടെ ത​​​ല​​​യി​​​ൽ ഹാ​​​മ​​​ർ പ​​​തി​​​ച്ച് അ​​​തീ​​​വ ഗുരുതരമായി പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വം ഏവരുടെയും മനസിൽ നൊ​​​ന്പ​​​രം സൃ​​​ഷ്ടി​​​ച്ചു. ആ ​​​കൗ​​​മാ​​​രം അ​​​കാ​​​ല​​​ത്തി​​​ൽ പൊ​​​ലി​​​ഞ്ഞു​​​വെ​​​ന്ന വാ​​​ർ​​​ത്ത അ​​​ത്യ​​​ന്തം വേ​​​ദ​​​ന​​​യോ​​​ടെ​​​യാ​​​ണ് ശ്ര​​​വി​​​ച്ച​​​ത്. ഈ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​യെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി സം​​​സാ​​​രി​​​ക്കാ​​​ൻ സം​​​ഘാ​​​ട​​​ക​​​ർ കാ​​​ണി​​​ച്ച ഉ​​​ത്സാ​​​ഹം വ​​​ള​​​രെ ത​​​രം​​​താ​​​ണ​​​തായി. ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ൾ മ​​​റ​​​യ്ക്കാ​​​നാ​​​ണ് അ​​​വ​​​ർ ഇ​​​ങ്ങ​​​നെ ചെ​​​യ്ത​​​ത്.

ത്രോ​​​യ്ക്കു ശേ​​​ഷം ജാ​​​വ​​​ലി​​​ൻ എ​​​ടു​​​ക്കാ​​​ൻ ചെ​​​ന്ന​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു, അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ഈ ​​​വി​​​ദ്യാ​​​ർ​​​ഥിയു​​​ടെ ത​​​ല​​​യി​​​ൽ ഹാ​​​മ​​​ർ പ​​​തി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വെ​​​ളി​​​പ്പെ​​​ട്ട​​​ത്, സു​​​ര​​​ക്ഷാവീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചു എ​​​ന്നാ​​​ണ്. ജാ​​​വ​​​ലി​​​ൻ എ​​​റി​​​യാ​​​ൻ സ്ഥാ​​​നം നി​​​ശ്ച​​​യി​​​ച്ച​​​ത് ഹാ​​​മ​​​ർ ത്രോ ​​​ന​​​ട​​​ത്തു​​​ന്ന സ്ഥാ​​​ന​​​ത്തി​​നു തൊ​​​ട്ട​​​ടു​​​ത്ത്. ഒ​​​രേ സ്ഥാ​​​ന​​​മാ​​​ണ് ജാ​​​വ​​​ലി​​​ൻ, ഹാ​​​മ​​​ർ എ​​​ന്നി​​​വ പ​​​തി​​​ക്കാ​​​ൻ നി​​​ശ്ച​​​യി​​​ച്ച​​​ത്.

പ​​​രി​​​ക്കേ​​​റ്റ അ​​​ഫീ​​​ൽ ജോ​​​ണ്‍സ​​​നെ ക​​​ളി​​​ക്ക​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ടു​​​ത്തുകൊ​​​ണ്ടുപോ​​​കാൻ ഒ​​​രു സ്ട്രെ​​​ച്ച​​​റെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​വെ​​​ങ്കി​​​ൽ, ആ ​​​കു​​​ട്ടി​​​യെ അ​​​തീ​​​വ ശ്ര​​​ദ്ധ​​​ന​​​ല്കി കൊ​​​ണ്ടു​​​പോ​​​കു​​​വാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ, അ​​​ധ്യാപ​​​ക​​​രും മ​​​റ്റും ചേ​​​ർ​​​ന്ന് കു​​​ട്ടി​​​യെ വാ​​​രി​​​യെ​​​ടു​​​ത്ത് ക​​​ളി​​​ക്ക​​​ള​​​ത്തി​​​ൽനി​​​ന്നു പു​​​റ​​​ത്തേ​​​ക്ക് എ​​​ത്തി​​​ച്ച രം​​​ഗം ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​ണ്.
ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്ന​​​വോ? അ​​​റ​​​ിയി​​​ല്ല.

മേ​​​ള​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി രൂ​​​പ​​​വ​​​ത്കരി​​​ക്ക​​​പ്പെ​​​ട്ട വി​​​വി​​​ധ സ​​​മി​​​തി​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രി​​​ൽ ആ​​​രെ​​​ങ്കി​​​ലും ത​​​ങ്ങ​​​ളി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​യ ക​​​ട​​​മ​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ ഏ​​​ന്തെ​​​ങ്കി​​​ലും ഉ​​​പേ​​​ക്ഷ​​​ വ​​​രു​​​ത്തി​​​യോ എ​​​ന്നന്വേ​​​ഷി​​​ച്ച്, കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തിരേ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി അ​​​ധി​​​കാ​​​രി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം, അ​​​ത് അ​​​ഫീ​​​ലി​​​ന്‍റെ ജീ​​​വ​​​നു പ​​​ക​​​ര​​​മാ​​​വി​​​ല്ലെ​​​ങ്കി​​​ലും. ഭാ​​​വി​​​യി​​​ലെ​​​ങ്കി​​​ലും ഇ​​​ത്ത​​​രം ദാ​​​രു​​​ണ സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്ക​​​ട്ടെ. അ​​​തി​​​നു​​​ള്ള ജാ​​​ഗ്ര​​​ത ഏ​​​വ​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മു​​​ണ്ടാ​​​ക​​​ണം.

കു​​​രി​​​യ​​​ൻ വാ​​​ഴ​​​പ്പി​​​ള്ളി, 64, ലേ​​​യ്ൻ 1, പ്ര​​​തി​​​ഭ​​​ന​​​ഗ​​​ർ,
ക​​​ല്മ​​​ണ്ഡ​​​പം, പാ​​​ല​​​ക്കാ​​​ട് 678013