Letters
നാ​​​ക്കു​​​തൊ​​​ട​​​ൽ ഒ​​​ഴി​​​വാ​​​ക്കു​​​ക
Tuesday, March 10, 2020 11:16 PM IST
വാ​​​യ്, മൂ​​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നുള്ള ​​​സ്ര​​​വ​​​ങ്ങ​​​ൾ വ​​​ഴി​​​യാ​​​ണ​​​ല്ലോ മു​​​ഖ്യമാ​​​യും കോ​​​വി​​​ഡ് രോ​​​ഗാ​​​ണു​​​ക്ക​​​ൾ പ​​​ക​​​രു​​​ന്ന​​​ത്. ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ൾ എ​​​ണ്ണു​​​ന്പോ​​​ഴും ബു​​​ക്കി​​​ന്‍റെ പേ​​​ജു​​​ക​​​ളും മ​​​റ്റു പേ​​​പ്പ​​​റു​​​ക​​​ളു​​​മൊ​​​ക്കെ മ​​​റി​​​ക്കു​​​ന്പോ​​​ഴും കൈ​​​വി​​​ര​​​ൽ​​​കൊ​​​ണ്ട് നാ​​​ക്കി​​​ൽ​​​തൊ​​​ടു​​​ന്ന ശീ​​​ലം പ​​​ല​​​ർ​​​ക്കു​​​മു​​​ണ്ട​​​ല്ലോ. ബാ​​​ങ്കു​​​ക​​​ളി​​​ലും ക​​​ട​​​ക​​​ളി​​​ലും മ​​​റ്റും ഇ​​​ത്ത​​​രം നോ​​​ട്ടെ​​​ണ്ണ​​​ൽ കാ​​​ണാ​​​നാ​​​കും. ഇ​​​പ്ര​​​കാ​​​രം തു​​​പ്പ​​​ൽ പു​​​ര​​​ണ്ട നോ​​​ട്ടു​​​ക​​​ൾ മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ മ​​​റ്റു പ​​​ല​​​രു​​​ടെ​​​യും കൈ​​​ക​​​ളി​​​ലെ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ​​​യേ​​​റെ​​​യാ​​​ണ്. ഈ ​​​അ​​​ഴു​​​ക്കു ശീ​​​ലം നി​​​ർ​​​ത്ത​​​ണം.

ഇ​​​പ്പോഴ​​​ത്തെ അ​​​ടി​​​യ​​​ന്ത​​​ര​​​സാ​​​ഹ​​​ച​​​ര്യം അ​​​തി​​​നു​​​ള്ള സു​​​വ​​​ർ​​​ണാവ​​​സ​​​ര​​​മാ​​​ക​​​ട്ടെ. മോ​​​തി​​​ര​​​വും വ​​​ളയു​​​മൊ​​​ക്ക ഇ​​​ട്ടു​​​കൊ​​​ണ്ട് കൈ​​​ക​​​ൾ ന​​​ന്നാ​​​യി ക​​​ഴു​​​കു​​​ക ശ്ര​​​മ​​​ക​​​ര​​​മാ​​​ണ്. കു​​​റേ ദി​​​വ​​​സ​​​ത്തേ​​​ക്ക് ഉൗ​​​രി​​​വ​​​യ്ക്കു​​​ന്ന​​​ത​​​ല്ലേ അ​​​ഭി​​​കാ​​​മ്യം.

സി.​​​സി. മ​​​ത്താ​​​യി മാ​​​റാ​​​ട്ടു​​​ക​​​ളം, ച​​​ങ്ങ​​​നാ​​​ശേ​​​രി