വൈജ്ഞാനിക അൽപ്പത്തം
Sunday, March 15, 2020 11:53 PM IST
ലോകസമൂഹത്തെ വ്യാപകമായി ബാധിച്ചുകൊണ്ടിരിക്കുന്ന വൈറൽ രോഗമായ കൊറോണ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. ലോകരാജ്യങ്ങളെല്ലാം തന്നെ അതിജീവനത്തിന്റെയും അതിലുപരി പ്രതിരോധത്തിന്റെയും വഴിയിലാണ്. സാന്പത്തിക ശക്തികളെന്നറിയപ്പെടുന്ന രാജ്യങ്ങൾ പോലും പകച്ചുനിൽക്കുന്ന കാഴ്ച, വികസ്വര രാജ്യങ്ങളെയും അവികസിത ദരിദ്ര രാജ്യങ്ങളെയും അങ്ങേയറ്റം ആശങ്കാകുലരാക്കുന്നുണ്ട്.
അത്തരം ഭയാശങ്കകൾക്കിടയിൽ, ചുരുക്കം ചിലയാളുകളെങ്കിലും ആത്മീയതയെയും വിശ്വാസത്തെയും വിമർശനവിധേയമാക്കുകയും പൊതുസമൂഹത്തിൽ അപഹാസ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ വൈജ്ഞാനിക അൽപ്പത്തമെന്നോ ധൈഷണിക ദാരിദ്ര്യമെന്നോ നിർവചിക്കേണ്ടിവരുമെന്നതാണ് യാഥാർഥ്യം. വിവിധയിടങ്ങളിൽ ധ്യാനങ്ങളും പ്രാർഥനാസമ്മേളനങ്ങളും മാറ്റിവയ്ക്കുന്നത്, സ്വാഭാവികമായും സംഭവിക്കാനിടയുള്ള വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ്.
ഡോ. ഡെയ്സൻ പാണേങ്ങാടൻ, സെന്റ് തോമസ് കോളജ്, തൃശൂർ