Letters
മോ​​​റ​​​​​ട്ടോ​​​​​റി​​​​​യം എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ല​​​​​ഭ്യ​​​​​മാ​​​​​ക്ക​​​​​ണം
Saturday, May 9, 2020 11:16 PM IST
ലോ​​​​​ക്ക് ഡൗ​​​​​ണ്‍ കാ​​​​​ല​​​​​ത്ത് കേ​​​​​ന്ദ്ര സം​​​​​സ്ഥാ​​​​​ന ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റു​​​ക​​​​​ൾ എ​​​​​ല്ലാ വാ​​​​​യ്പ​​​​​ക​​​​​ൾ​​​​​ക്കും മോ​​​​​റ​​​​​ട്ടോ​​​​​റി​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ​​​​​ല്ലോ. എ​​​​​ന്നാ​​​​​ൽ, മി​​​​​ക്ക ബാ​​​​​ങ്കു​​​​​ക​​​​​ളും ധ​​​​​ന​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും ഇ​​​​​ത് അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മം ന​​​​​ട​​​​​ത്തി​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു.​​ ത​​​​​ങ്ങ​​​​​ളെ നേ​​​​​രി​​​​​ട്ട് ക​​​​​ത്ത് മു​​​​​ഖേ​​​​​ന അ​​​​​റി​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണു പ​​​​​ല ധ​​​​​ന​​​​​കാ​​​​​ര്യ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും വാ​​​​​യ്പ​​​ക്കാ​​​​​രോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. മോ​​​​​റ​​​​​ട്ടോ​​​​​റി​​​​​യ​​​​​ത്തി​​​​​ന്‍റെ സ​​​​​മ​​​​​യം ക​​​​​ഴി​​​​​ഞ്ഞു എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു തി​​​​​രി​​​​​ച്ച​​​​​ട​​​​​വി​​​​​നാ​​​​​യി വി​​​​​ളി​​​​​ക്കു​​​​​ന്ന​​​വ​​​രു​​​മു​​​ണ്ട്.​​

സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രും പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​മാ​​​​​യ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​തു വ​​​​​ള​​​​​രെ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്നു.​​ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച മോ​​​​​റ​​​​​ട്ടോ​​​​​റി​​​​​യം എ​​​​​ല്ലാ ധ​​​​​ന​​​​​കാ​​​​​ര്യ​​​​​ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും എ​​​​​ല്ലാ വാ​​​​​യ്പ​​​​​ക​​​​​ൾ​​​​​ക്കും ന​​​​​ൽ​​​​​കാ​​​​​ൻ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​​​ക​​​​​ണം.​​​​​ സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ശ്ര​​​​​ദ്ധ പ​​​​​തി​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ കൊ​​​​​ച്ചു​​​​​പ​​​​​റ​​​​​ന്പി​​​​​ൽ,ക​​​​​ൽ​​​​​ത്തൊ​​​​​ട്ടി, ല​​​​​ബ്ബ​​​​​ക്ക​​​​​ട