ഇന്ധനവില വർധന പിൻവലിക്കണം
Saturday, July 4, 2020 2:01 AM IST
ലോകം കൊറോണ എന്ന ഭീകരരോഗത്തിന്റെ പിടിയിലമരുന്പോൾ കേന്ദ്രസർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുന്നത് ക്രൂരതയാണ്. വിവിധ രാഷ്ട്രീയപൊതുസംഘടനകൾ ഇതിനെതിരേ ശബ്ദമുയർത്തുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടും യാതൊരു കൂസലുമില്ലാതെ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം യാത്രച്ചെലവ് വർധിക്കുകയും നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷ്യോത്പന്നങ്ങൾക്കും വില കൂടുകയും ചെയ്യുന്നു. ജനങ്ങൾക്കു രക്ഷയാകേണ്ടവർ അവരെ ദ്രോഹിക്കുന്നതിൽനിന്നു പിന്മാറി വിലവർധന പിൻവലിക്കാൻ തയാറാകണം.
സിറിയക് ആദിത്യപുരം, കടുത്തുരുത്തി