മേനിയില്ലാത്ത നൂറുമേനികൾ വേണോ?
Tuesday, July 7, 2020 11:55 PM IST
കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷ പൂർണമായും വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനങ്ങൾ.
എന്നാൽ സ്കൂളുകളിലെ നൂറു ശതമാനം വിജയം മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മയുടെ അടിസ്ഥാനം എന്ന് നാം തിരിച്ചറിയണം .എന്തിനേറെ കേവലം 25ൽ താഴെയും 10ൽ താഴെയും മാത്രം കുട്ടികളെ പരീക്ഷ എഴുതിച്ച് 100 % മേനി തട്ടിയെടുക്കുന്ന സ്കൂളുകളുടെ എണ്ണവും വർധിച്ചു വരുന്നതു് ആരും കാണാതെ പോകരുത്.
100 % വിജയത്തിന് ഇത്രമാത്രം പ്രാധാന്യം നൽകേണ്ടതുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകളും പുനർചിന്തനം നടത്തണം. മേനിയില്ലാത്ത ഇത്തരം നൂറുമേനിയുടെ ഈ മേനിപറച്ചിൽ ഇനിയും തുടരേണ്ടതുണ്ടൊ എന്ന് എല്ലാവരും ചിന്തിക്കണം .
എ.വി. ജോർജ് റിട്ട. ഹെഡ്മാസ്റ്റർ, തിരുവല്ല