Letters
പ്രതിപക്ഷത്തിനും മാ​ധ്യ​മ​ങ്ങ​ൾ​ക്കും‘സ്വ​പ്‌​ന’ പ​ദ്ധ​തി
Thursday, July 9, 2020 12:49 AM IST
ഉ​​മ്മ​​ൻ ചാ​​ണ്ടി സ​​ർ​​ക്കാ​​റി​​നെ പി​​ടി​​ച്ചു​​ല​​ച്ച സോ​​ളാ​​ർ കേ​​സി​​ന് സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ലേ​​ക്കാ​​ണ് ഇ​​പ്പോ​​ൾ സ്വ​​ർ​​ണ​​ക്ക​​ട​​ത്തു കേ​​സ് എ​​ത്തി നി​​ൽ​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ നാ​​ലു വ​​ർ​​ഷം പ​​ല​​വി​​ധ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​മാ​​യി പ്ര​​തി​​പ​​ക്ഷം വ​​ന്നെ​​ങ്കി​​ലും അ​​തി​​നെ​​യെ​​ല്ലാം സ​​ർ​​ക്കാ​​ർ ഒ​​രു വി​​ധം ചെ​​റു​​ത്തു നി​​ൽ​​ക്കു​​ക​​യോ മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളി​​ൽ മു​​ങ്ങി​​പ്പോ​​കു​​ക​​യോ ചെ​​യ്തി​​രു​​ന്നു. പ​​ക്ഷേ ഇ​​തൊ​​രു ഇ​​ടി​​ത്തീ​​യാ​​കാ​​നാ​​ണ് സാ​​ധ്യ​​ത, കാ​​ര​​ണം മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് കൊ​​ണ്ടാ​​ടാ​​ൻ പ​​റ്റി​​യ ത​​ര​​ത്തി​​ൽ ഒ​​രു സ്ത്രീ ​​ക​​ട​​ന്ന് വ​​ന്ന​​ത് ഈ ​​വി​​ഷ​​യ​​ത്തി​​ലാ​​ണ്. സോ​​ളാ​​ർ കേ​​സ് ചാ​​ന​​ലു​​ക​​ൾ മാ​​സ​​ങ്ങ​​ളോ​​ളം ച​​ർ​​ച്ച ചെ​​യ്ത പോ​​ലാ​​കു​​മോ ഇ​​തും എ​​ന്നേ അ​​റി​​യേ​​ണ്ട​​തു​​ള്ളൂ.

ഏ​​താ​​യാ​​ലും പി​​ണ​​റാ​​യി​​ക്ക് ഭ​​ര​​ണ​​ത്തു​​ട​​ർ​​ച്ച എ​​ന്ന​​ത് ഒ​​രു ച​​ർ​​ച്ച​​യാ​​യ​​തി​​ൽ നി​​രാ​​ശ​​യി​​ലാ​​ണ്ടു പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് ഇ​​തൊ​​രു പു​​ത്ത​​നു​​ണ​​ർ​​വു ത​​ന്നെ​​യാ​​ണ്. മു​​ൻ​​പ് പ്ര​​തി​​പ​​ക്ഷം കൊ​​ണ്ടുവ​​ന്നി​​രു​​ന്ന പ​ല ആ​​രോ​​പ​​ണ​​ങ്ങ​​ളും കു​​റ​​ച്ചു ദി​​വ​​സം ച​​ർ​​ച്ച ചെ​​യ്ത് മാ​​ധ്യ​​മ​​ങ്ങ​​ൾ ‘മ​​റ്റി​​ട​​ങ്ങ​​ളി​​ലേ​​ക്ക്’ പോ​​യി​​രു​​ന്നു. ഇ​​ത് സോ​​ളാ​​ർ കേ​​സ് പോ​​ലെ കു​​റ​​ച്ച​​ധി​​കം വാ​​ർ​​ത്ത​​ക​​ളും തെ​​ളി​​വു​​ക​​ളു​​മാ​​യി നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​ടു​​ത്ത തെ​​രഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് ഏ​​റെ​​ക്കു​​റെ ഇ​​തു ത​​ന്നെ മ​​തി​​യാ​​കും.

ബി​​ഷ​​ർ ക​​ക്കാ​​ട്ടു​​പാ​​റ, അ​​ൽ ഐ​​ൻ. (യു​എ​ഇ)