ഡിപ്ലോമാറ്റിക് ബാഗേജുകൾ പ്രത്യേകം പരിശോധിക്കണം
Tuesday, July 14, 2020 12:47 AM IST
ആഗോള തലത്തിൽ രാജ്യഭരണം നടത്തുന്നവരുടെ സ്വഭാവ ദൃഢത ഇന്നു കാണുന്ന നിലവാരം വച്ച്, ഒട്ടും വിശ്വസിക്കരുതാത്തതു നയതന്ത്ര രംഗത്താണ്. ഭരണകർത്താക്കളുടെ രാജ്യാന്തര യാത്രകളിൽ അവരെയും പരിവാരങ്ങളെയും അവരുടെ കെട്ടിപ്പെറുക്കുകളേയും വളരെ വിശദമായി ഓരോ രാജ്യത്തും പരിശോധിക്കണം. ആരെയും ഇക്കാര്യത്തിൽ പുണ്യവാളന്മാരായി ഒരു രാജ്യവും കരുതേണ്ടതില്ല.
ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥ പ്രമുഖരുടെ ജീവിത സുതാര്യത, നാമറിയുന്ന നില വച്ചു നോക്കിയാൽ, പലരും ഉറക്കത്തിൽ പോലും വിശ്വസിക്കാൻ കൊള്ളാത്തവരാണ്. രാജ്യാന്തര യാത്രകളിൽ ഇവർ എല്ലാ നിയമങ്ങളും പാലിക്കുമെന്ന് ഇന്ന് ആരു വിശ്വസിക്കും? ചികിത്സക്കായി വിദേശത്തേക്കു പറക്കുന്ന പ്രമുഖരിൽ ചിലർക്കെങ്കിലും വേറെ ലക്ഷ്യങ്ങൾ ഇല്ലാതെ വരുമോ?
നയതന്ത്ര ബാഗേജുകൾ എന്നു സാധാരണ മനുഷ്യർ ഇപ്പോൾ ആദ്യം കേൾക്കുന്നതാണ്. ഒട്ടും നിയമ പരിരക്ഷ അർഹിക്കാത്തവയായി നയതന്ത്ര ബാഗേജുകളെ ലോകമെങ്ങും പ്രഖ്യാപിക്കണം. പരിശോധനകൾ എല്ലായിടത്തും നടത്തണം.
അഡ്വ ഫിലിപ്പ് പഴേമ്പള്ളി, പെരുവ