Letters
വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍ പദ്ധതിയെ അനുകൂലിക്കുന്നു
Thursday, August 13, 2020 11:02 PM IST
വ​ണ്‍ ഇ​ന്ത്യ​വ​ണ്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യെ ഞാ​ന്‍ അ​നു​കൂ​ലി​ക്കു​ന്നു. കാ​ര​ണം ഞാ​ന്‍ 65വ​യ​സ്സു ക​ഴി​ഞ്ഞ ഒ​രു കൃ​ഷി​ക്കാ​ര​നാ​ണ്. കൃ​ഷി കൊ​ണ്ടു​ള്ള ഗു​ണ​ദോ​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​വ​നാ​ണ്. 60ക​ഴി​ഞ്ഞ എ​ല്ലാ​വ​ര്‍​ക്കും ഇ​ത്ര​യും തു​ക കൊ​ടു​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​നാ​വി​ല്ല എ​ന്നും അ​തു​കൊ​ണ്ട് ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​ര്‍​ക്കു മാ​ത്രം കൊ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത് എ​ന്ന അ​ഭി​പ്രാ​യ​വും ക​ണ്ടു.

ന​മു​ക്ക് ചു​റ്റും നോ​ക്കി​യാ​ല്‍ കാ​ണാം, ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് മു​ക​ളി​ലു​ള്ള ഇ​ട​ത്ത​ര​ക്കാ​രു​ടെ നി​വൃ​ത്തി​കേ​ടു​ക​ള്‍. മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നും വ​ക​യി​ല്ലാ​യി​ല്ലാ​ത്ത വൃ​ദ്ധ​ജ​ന​ങ്ങ​ള്‍ ഏ​റെ​യു​ണ്ട്. ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ല്‍ ജീ​വി​ക്കു​വാ​നു​ള്ള സാ​ഹ​ച​രൃം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ട​മ​യു​ണ്ട്. പ​ണം എ​ങ്ങ​നെ​യു​ണ്ടാ​കും എ​ന്നു ചോ​ദി​ച്ചാ​ല്‍, അ​ത് സ​ര്‍​ക്കാ​രാ​ണ് ക​ണ്ടു പി​ടി​ക്കേ​ണ്ട​ത്. എ​ന്താ​യാ​ലും ഈ ​പ്ര​സ്ഥാ​നം ഇ​വി​ടെ ക​ത്തിപ്പ​ട​ര്‍​ന്ന് സാ​മൂ​ഹൃ​നീ​തി ല​ഭൃ​മാ​ക്കും എ​ന്ന​തി​ന് സം​ശ​യം വേ​ണ്ട. ചെ​റി​യൊ​രു വി​ഭാ​ഗം ഇ​തി​നെ എ​തി​ര്‍​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലു​ള്ള ഉ​ദ്ദേ​ശ​ശു​ദ്ധി​യും ജ​ന​ത്തി​ന് വൃ​ക്ത​മാ​യ​റി​യാം.

ജോ​യി, കാ​പ്പു​കാ​ട്ടി​ല്‍,കാ​ഞ്ഞി​ര​പ്പ​ള്ളി.