Letters
ചെരുപ്പിനൊപ്പിച്ചു കാൽ മുറിക്കരുത്
Thursday, August 13, 2020 11:04 PM IST
ഒ ​ഐ ഒ ​പി ന​ട​പ്പി​ലാ​യാ​ൽ കേ​ര​ള​ത്തി​ൽ പെ​ൻ​ഷ​ൻ പ്രാ​യം അ​മ്പ​ത്തി​ആ​റി​ൽ​നി​ന്ന് അ​റു​പ​തു ആ​ക്കേ​ണ്ടി​വ​രി​ല്ലേ. വി​പ്ല​വ​ക​രം എ​ന്ന് ന​മ്മ​ളെ​ല്ലാ​വ​രും പു​ക​ഴ്ത്തി​യ​ ഭൂ​പ​രി​ഷ്ക​ര​ണം എന്തായി? ന​മ്മ​ൾ കൊ​യ്യും വ​യ​ലെ​ല്ലാം ന​മ്മു​ടേ​താ​യ​പ്പോ​ൾ ന​മ്മ​ൾ മ​റ​ന്ന ഒ​രു കാ​ര്യ​മു​ണ്ട്, കൃ​ഷി. അ​തി​നാ​ൽ ചെ​രു​പ്പി​നൊ​പ്പി​ച്ചു കാ​ൽ മു​റി​ച്ച പോ​ൽ അ​ധി​കം ഉ​ള്ള​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കി​യ ഭൂ​മി​ക​ൾ എ​വി​ടെ. ഭൂ​രി​ഭാ​ഗ​ത്തി​ലും ന​ല്ല കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്നു.

കാ​യ​ൽ രാ​ജാ​ക്ക​ന്മാ​രും തോ​ട്ടം ജ​ന്മി​ക​ളും കൃ​ഷി ചെ​യ്തി​രു​ന്ന​പ്പോ​ൾ അ​ത്യാ​വ​ശ്യ​ത്തി​നു നെ​ല്ലും അ​രി​യും പ​ച്ച​ക്ക​റി​ക​ളും കേ​ര​ള​ത്തി​ൽ​നി​ന്നു ത​ന്നെ കി​ട്ടു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ന​മ്മ​ൾ ഇ​വ​യ്ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു. ഇ​ന്ത്യ വ​ൺ ഹോം (​എ​ന്തി​നാ​ണ് ചി​ല അ​തി​സ​മ്പ​ന്ന​ർ​ക്ക് മാ​ത്രം അ​ത്യാഡം​ബ​ര ഭ​വ​ന​ങ്ങ​ൾ), വ​ൺ ഇ​ന്ത്യ വ​ൺ സി​ല​ബ​സ് എ​ന്നി​വ​യും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണം. തു​ട​ർ​ന്ന് വ​ൺ ഇ​ന്ത്യ വ​ൺ പ്രോ​പ്പ​ർ​ട്ടി​യും നടപ്പാക്കണം.

പി. ​സി. ജോ​സ്, പാ​ല​ക്ക​ൽ
റി​ട്ട​യേ​ർ​ഡ് ഡെ. ​സെ​ക്ര​ട്ട​റി, അ​ഡ്വ. ജ​ന​റ​ൽ​സ് ഓ​ഫീ​സ്. തൃ​ശൂ​ർ