ക​ന​ത്ത മ​ഴ : ബ​ത്തേ​രി ടൗ​ണും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ൽ
Wednesday, October 17, 2018 12:02 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ന​ലെ ബ​ത്തേ​രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ടൗ​ണി​ലെ ഗാ​ന്ധി ജം​ഗ്ഷ​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങി.

ബ​ത്തേ​രി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. തൊ​ടു​വ​ട്ടി, കോ​ളി​യാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ശ​മി​ച്ച​ത്.

ഇ​ത്ര​യും ദീ​ർ​ഘി​ച്ച മ​ഴ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യി​ട്ടി​ല്ല. ശ​മ​ന​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ക​യാ​യി​രു​ന്നു. മ​ഴ​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലു​ണ്ടാ​യ​തും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി.