തളിപ്പറന്പിൽ സിമന്റ് കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടു
1573604
Monday, July 7, 2025 1:23 AM IST
തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പത്ത് സിമന്റ് കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടു. ലോറി റോഡരികിലേക്ക് ചെരിഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മംഗളൂരുവിൽ നിന്ന് 45 ടൺ സിമന്റ് കയറ്റി വന്ന ലോറി വഴിമാറി തളിപ്പറമ്പ് എത്തുകയായിരുന്നു.
ചുടല വഴി അമ്മാനപ്പാറയിലേക്ക് പോകേണ്ട ലോറി തളിപ്പറമ്പിൽ നിന്നും ചുടലയിലേക്ക് പോകവെ യാണ് അപകടത്തിൽപ്പെട്ടത്. കുപ്പം പാലം കഴിഞ്ഞപ്പോൾ പിറകിൽ വരികയായിരുന്ന ആംബുലൻ സിന് സൈഡ് കൊടുക്കുന്നതിനിടെ ഒരുവശം താഴ്ന്നു പോവുകയായിരുന്നു. ഇവിടെ സംരക്ഷണ ഭിത്തി ഉള്ളതിനാലാണ് വലിയ അപകടം ഒഴിവായത്.
പരിയാരം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ലോറിയിലെ ചരക്ക് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് ലോറി അവിടെ നിന്നും നീക്കിയത്.