ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും
Thursday, December 3, 2020 12:54 AM IST
തി​രു​വ​ന​ന്ത​പു​രം:ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ജി​ല്ലാ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​ന​വും തേ​ടി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും സൗ​ക​ര്യ​മൊ​രു​ക്കും.

അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു. അ​ഞ്ചു​വ​രെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രും​ത​ന്നെ അ​വ​ധി​യെ​ടു​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും സ്പെ​ഷ​ലി​സ്റ്റു​ക​ളു​ടെ സേ​വ​നം അ​ടി​യ​ന്ത​ര ഘ​ട്ടം ക​ഴി​യു​ന്ന​തു​വ​രെ ഓ​ണ്‍ കോ​ള്‍ ഡ്യൂ​ട്ടി ആ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ 04712466828.