ബാ​റ്റ​റി മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, December 3, 2020 12:56 AM IST
ക​ഴ​ക്കൂ​ട്ടം : ഓ​ട്ടോ​യി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ക​ഴ​ക്കൂ​ട്ടം കു​മ​ഴി​ക്ക​ര പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ നൗ​ഷാ​ദി​നെ വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തി​യ ക​ഴ​ക്കൂ​ട്ടം കി​ഴ​ക്കു​ഭാ​ഗം പൊ​ഴി​ക്ക​ര അ​യ്യ​ങ്കാ​ളി പാ​ർ​ക്കി​ന് സ​മീ​പം ബി​ജു ഭ​വ​നി​ൽ ബി​ജു (33) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ഴ​ക്കൂ​ട്ടം സി​ഐ ജെ.​എ​സ്. പ്ര​വീ​ൺ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.