തിരുവനന്തപുരം ന​ഗ​ര​സ​ഭ: പൊ​ന്നു​മം​ഗ​ല​ത്തെ പൊ​ന്ന് ആ​രാ​കും
Thursday, December 3, 2020 12:56 AM IST
നേ​മം : ന​ഗ​ര​സ​ഭ പൊ​ന്നു​മം​ഗ​ലം വാ​ർ​ഡി​ലെ മൂ​ന്നു മു​ന്ന​ണി​ക​ളും ക​ടു​ത്ത മ​ത്സ​ര​ത്തി​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാം സ​ജീ​വ​മാ​യി​രു​ന്നു.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജെ.​ഷ​ജീ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ നേ​മം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ്.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​സ്.​സ​ഫീ​റാ ബീ​ഗം ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ട​ര വ​ർ​ഷം​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സി​പി​എം നേ​മം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ അം​ഗം നേ​മം സ​ർ​വീ​സ് ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല ക ​ളി​ൽ പ്ര​വ​ത്തി​ക്കു​ന്നു .

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥിയാ​യ എം.​ആ​ർ. ഗോ​പ​ൻ ഈ ​വാ​ർ​ഡി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റു​മാ​യി​രു​ന്നു.
ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന ഇ​വി​ടെ മൂ​വ​രും തി​ക​ഞ്ഞ ആ​ത്മാ​വി​ശ്വാ​സ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ .